ന്യൂസ് റിപ്പോർട്ടർ – സൈമൺ കാസർഗോഡ്
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ നോർത്ത് മലബാർ സോൺ ലഹരി വിരുദ്ധ സന്ദേശ യാത്ര നാളെ (7-11-22) നടക്കും.
സോണിലുൾപ്പെട്ട കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,വയനാട് ജില്ലകളിലെ വിവിധ സെൻ്റർ കളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
വയനാട് ജില്ലാതല ഉത്ഘാടനം മാനന്തവാടി ഗാന്ധിപാർക്കിൽ മുൻസിപ്പൽ ചെയർപേഴ്സൺ സി.കെ രത്നവല്ലി നിർവഹിക്കും സോൺ ഡയറക്ടർ പാസ്റ്റർ വി ടി ഏബ്രഹാം നേതൃത്വം നൽകും .സെൻ്റർ പാസ്റ്റർമാരായ ജെയ്സൺ തോമസ്, R.S ഡിങ്കർ, മാത്യു K.V , C.I തോമസ് തുടങ്ങിയവർ വിവിധ ശുശ്രൂഷകൾ നിർവ്വഹിക്കും.




