ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്,ശതാബ്ദി കൺവെൻഷനോടുള്ള ബന്ധത്തിൽ കേരളമെങ്ങും നടന്നുകൊണ്ടിരിക്കുന്ന പരസ്യ യോഗങ്ങളിൽ കാട്ടാക്കട നോർത്ത് സെന്ററും കൈകോർത്തു. 6/ 11 /2022 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നെടുമങ്ങാട് പുതുക്കുളങ്ങരയിൽ നിന്നും ആരംഭിച്ച് വൈകുന്നേരം 6 മണിയോടുകൂടി കാട്ടാക്കട തൂങ്ങാംപാറയിൽ പര്യവസാനിപ്പിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ടി കെ റോബിൻസൺ ഉദ്ഘാടനം ചെയ്ത പരസ്യ യോഗ ശുശ്രൂഷയിൽ സെന്റർ സെക്രട്ടറി പാസ്റ്റർ ജി പി നിശ്ചൽ റോയ്, വൈ പി ഇ തിരുവനന്തപുരം തെക്കൻ മേഖല സെക്രട്ടറി പാസ്റ്റർ അജിൽ രാജരാജൻ, പാസ്റ്റർ സജയൻ തുടങ്ങിയവർ വിവിധ ജംഗ്ഷനുകളിൽ ദൈവവചന ശുശ്രൂഷ നടത്തി. ബ്രദർ സജീവ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.സെന്ററിലെ ശുശ്രൂഷകന്മാരായ പാസ്റ്റർ ഷിബു ജോസഫ് പാസ്റ്റർ.രാജൻ കരുവിലാഞ്ചി എന്നിവരെ കൂടാതെ പുന്നാവൂർ, കരിങ്ങൽ, കന്യാരുപാറ സഭയിലെ വിശ്വാസികളിൽ ചിലരും പങ്കെടുത്തു.








