Home Daily news ജി.എം മീഡിയ പ്രവർത്തക സമ്മേളനം സൂം പ്ലാറ്റ്ഫോമിൽ നടന്നു

ജി.എം മീഡിയ പ്രവർത്തക സമ്മേളനം സൂം പ്ലാറ്റ്ഫോമിൽ നടന്നു

0

വാർത്ത :-ജിജോ പാലക്കാട്

തിരുവനന്തപുരം: –
ഗോസ്പൽ മിറർ (GM) പ്രവർത്തക സമ്മേളനവും, കാര്യാലോചനകളും ജൂലൈ അഞ്ചാം തീയതി വൈകിട്ട് 9 PM മുതൽ 10.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടന്നു. സുവിശേഷകൻ ജിജോ പാലക്കാട് പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിങ്ങിൽ GM മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. വരും ദിവസങ്ങളിൽ ജിഎം മീഡിയയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് എത്തിക്കണമെന്നും ആയതിന് എല്ലാ പ്രവർത്തകരും ഉത്സാഹിക്കണമെന്നും തന്റെ സന്ദേശത്തിൽ കൂടെ ഡയറക്ടർ അറിയിച്ചു. GM മീഡിയ ചീഫ് എഡിറ്റർ പാസ്റ്റർ ജിപി കുറ്റിച്ചൽ ഓരോ മേഖലയിലും നടത്തേണ്ടുന്ന പ്രമോഷണൽ മീറ്റിങ്ങുകളെ പറ്റിയും, ഐഡി കാർഡ് വിതരണത്തെസംബന്ധിച്ചും സംസാരിച്ചു. പാലക്കാട്,കാസർഗോഡ്, കർണാടക, തമിഴ്നാട്,തിരുവനന്തപുരം, തുടങ്ങി വിവിധമേഖലകളിൽ ഉള്ള ജിഎം പ്രവർത്തകർ സന്നിഹിതരായിരുന്നു.. ക്രൈസ്തവ വാർത്താമാധ്യമ രംഗത്തു അനുഗ്രഹീതമായ മുന്നേറ്റം നടത്തുവാൻ വരും നാളുകളിൽ ശക്തമായി പ്രവർത്തിക്കാം എന്ന ഉത്സാഹത്തോടു കൂടിയ തീരുമാനത്തോടെ പ്രവർത്തക സമ്മേളനം പര്യവസാനിച്ചു. പാസ്റ്റർ KT ജോസഫ് പ്രാർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here