News. – Palakkad Beuro
ചെന്നൈ : യുണൈറ്റഡ് പ്രെയർ
മൂവ്മെൻറ് ഫോർ ഇന്ത്യ (UPMFI) യുടെ വാർഷീക സംഗമം ജൂൺ 17 വെള്ളിയാഴ്ച രാത്രി 8.00 മണി മുതൽ 11.00 മണി വരെ ഓൺലൈനിൽ സൂം വഴി നടക്കുന്നതായിരിക്കും . ഭാരതത്തിന്റെ സൗഖ്യത്തിനായും ആത്മീയ ഉണർവ്വിനായും വിശ്വാസി സമൂഹം ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥന സംഗമത്തിൽ പാസ്റ്റർ സാമുവേൽ വറുഗീസ് വെല്ലൂർ ഉദ്ഘാടന സന്ദേശവും ഡോ. എ ബി.പി.മാത്യു, ഇന്ത്യാ മിഷൻ ബീഹാർ, മുഖ്യ സന്ദേശവും നൽകുന്നതായിരിക്കും. പാസ്റ്റർ ജയ് ലാൽലോറൻസ്, ദുബായ് ആരാധനയ്ക്കു നേതൃത്വം നൽകുന്നതായിരിക്കും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശുശ്രൂഷകർ നേതൃത്വം നൽകുന്ന പ്രാർത്ഥന സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.




