വാർത്ത:- സൈമൻ കാസർകോട്
തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് ഇവാഞ്ചലിസം ട്രെയ്‌നിംങ് നവംബര്‍ 6ന് ആരംഭിക്കും. ഓണ്‍ലൈനായി പരിശീലനം നടക്കുന്നതിനാല്‍ ലോകത്ത് എവിടെനിന്നും ട്രെയ്‌നിംങില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ മൂന്നാം തീയതി സമാപിക്കും. ബാലശുശ്രൂഷയുടെ സമസ്തമേഖലകളും ട്രെയ്‌നിംങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കും.
സണ്ടേസ്കൂൾ ടീച്ചേഴ്സിനെ പ്രാപ്തമാക്കാൻ തയ്യാറാക്കിയിരിക്കുന്ന സംരംഭമാണ് Institute of Child Evangelism Training. ആഴ്ചയിൽ ഒരിക്കൽ വീതം (ശനി രാത്രി 8.30-10pm. IST) ഉള്ള ആറ് മാസത്തെ കോഴ്സാണ് ഇത്. താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക.
For Registration:
https://tinyurl.com/icetitraining
For more details:
http://www.iceti.in




