സൈമൻ കാസർഗോഡ്
ഈ വരുന്ന ഐ.പി.സി കേരള സ്റ്റേറ്റ് ഭരണ സമിതി 2022-25 വർഷത്തേക്കുള്ള ഭരണ സാരഥികളെ തെരെഞ്ഞെടുക്കപ്പെടുവാൻ ദൈവഹിതമായാൽ ആഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിലെ 11 ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ വച്ച് വോട്ടെടുപ്പ് നടക്കുകയാണ്. നോർത്ത് മലബാറിന്റെ ശബ്ദമാകുവാൻ പാസ്റ്റർ സന്തോഷ് മാത്യൂ കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു 1989 മുതൽ മലബാറിൽ പുതിയ പ്രവർത്തന സ്ഥലം ഏറ്റെടുത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചു. സഭക്ക് വേണ്ടി സ്ഥലങ്ങൾ വാങ്ങുകയും, സഭകൾ സ്ഥാപിച്ചും പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ 33 വർഷമായി
സഭയുടെ പ്രാദേശിക തലം മുതൽ വിവിധ സമയങ്ങളിലായി സണ്ടേസ്കൂൾ പി.വൈ പി എ തുടങ്ങിയ പ്രവർത്തനങ്ങളിൽ ലോക്കൽ തലത്തിലും , സെന്റർ തലത്തിലും പ്രവർത്തിച്ചു. . സെന്റർ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മലബാർ മേഖലയുടെ വൈസ് പ്രസിഡന്റായും, ഐ പി.സി കാസർഗോഡ് സെന്റർ മിനിസ്റ്ററും മാ ണ്. പാസ്റ്റർ സന്തോഷ് മാത്യു . 2015-ൽ സൂവിശേഷ വിരോധികളുടെ ആക്രമണത്തിന് ഇരയായി . 2018, 2019 ൽ ഉണ്ടായ പ്രകൃതിക്ഷോഭ കാലത്തിൽ മലബാറിലും, വയനാട്ടിലും പല സെന്ററുകൾക്കും , ദൈവദാസന്മാർക്കും സഹായമെത്തിക്കുവാൻ സാധിച്ചു. 2020 കോവിഡിന്റെ മഹാ മരിയിലും സെന്ററുകൾക്കും ദൈവദാസന്മാർക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. കൂടാതെ മലബാറിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വിവാഹ സഹായം വിദ്യാഭ്യാസ സഹായം തുടങ്ങിയവയും പലരുടെ സഹായത്താൽ ചെയ്തിട്ടുണ്ടു്. കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് ഒരവസരം ലഭിച്ചാൽ തനിക്കുള്ള ബന്ധങ്ങും , കഴിവുകളും നോർത്ത് മലബാറിലുള്ള സെന്റെറുകൾക്കും, സഭാ വിശ്വാസികൾക്കും മലബാറിന്റെ പ്രതിനിധിയായി നിന്നുകൊണ്ടു ന്യായമായ ഏതു കാര്യത്തിനും കൂടെ നിൽക്കുമെന്നും ഗോസ്പൽ മിറർ കാസർഗോഡ് ന്യൂസ്പ്രതിനിധിയോട് പറഞ്ഞു.





