Home Daily news പടിയൂർ പൂവ്വം പുഴയിൽ സഹപാഠികൾ ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

പടിയൂർ പൂവ്വം പുഴയിൽ സഹപാഠികൾ ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

0

തോമസ് ജേക്കബ് കണ്ണൂർ

അലറിവിളിച്ചു, ഇറങ്ങല്ലേ മക്കളേ…’; കൺമുമ്പിൽ പെൺകുട്ടികൾ ഒഴുകിപ്പോയ വേദന പങ്കുവെച്ച് ദൃക്സാക്ഷികൾ
കണ്ണൂർ/ ഇരിട്ടി: കയറിപ്പോ… അവിടെ ഇറങ്ങല്ലേ മക്കളെ… കൺമുന്നിൽ രണ്ട് പെൺകുട്ടികൾ പുഴയിലിറങ്ങുന്നത് കണ്ട് മീൻപിടിക്കുകയായിരുന്ന പടിയൂരിലെ മുഹമ്മദലിയും ജബ്ബാറും പലതവണ അലറിവിളിച്ചു. പഴശ്ശി പദ്ധതിയുടെ ഭാഗമായ പടിയൂർ പൂവ്വം പുഴയിൽ സഹപാഠികളായ ഷഹർബാനയും (28) സൂര്യയും (23) കൺമുന്നിൽ ഒഴുകിപ്പോകുന്നതുകണ്ട വേദന പങ്കുവെക്കുകയായിരുന്നു ഇരുവരും.
ഇവർ മീൻപിടിക്കുന്നതിന് 200 മീറ്റർ അകലെയാണ് ഇരുവരും കളിക്കാനിറങ്ങിയത്. 1 ഞങ്ങൾ മുങ്ങില്ല. മറുപടി പറഞ്ഞ്കളിക്കാനിറങ്ങിയത്. കുഴപ്പമില്ല ഞങ്ങൾ മുങ്ങില്ല. മറുപടി പറഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ആർത്തലച്ചുവരുന്ന ഒഴുക്കിൽ ഒന്നുരണ്ടുതവണ ഒരാൾ മുങ്ങിത്താഴുന്നത് മുഹമ്മദലിയും ജബ്ബാറും കണ്ടെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ചുഴിയിൽപ്പെട്ട് അപ്രത്യക്ഷമായി. രണ്ടാമതൊരു കുട്ടി അല്പനിമിഷത്തിനുള്ളിൽ ഇവർ വിരിച്ച വലയിൽ കുടുങ്ങിയെങ്കിലും കൈയെത്തും അകലെവെച്ച് ചുഴിയിലേക്ക് താഴുകയായിരുന്നുവെന്ന് മുഹമ്മദലി പറഞ്ഞു.
ഒരുമണിക്കൂറോളം പുഴക്കരയിലൂടെ നടന്ന് പുഴയുടെ ഭംഗി മൊബൈലിൽ പകർത്തിയും സെൽഫിയെടുത്തുമാണ് സൂര്യയും ഷഹർബാനയും പുഴയിലേക്ക് ഇറങ്ങിയത്. സഹപാഠിയായ പടിയൂരിലെ ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. പുഴയിൽ ഇറങ്ങി ഇരുവരും വെള്ളം കോരി കളിക്കുമ്പോൾ ജസീന പുഴക്കരയിലുണ്ടായിരുന്നു. കൺമുന്നിൽ സഹപാഠികൾ മുങ്ങിത്താഴുമ്പോൾ അലറിവിളിക്കാൻ പോലും കഴിയാത്ത വിധം ജസീന ബോധംകെട്ട് വീണു.

ഇരിട്ടിയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ സിബ്‌ കോളേജ് ബിരുദ വിദ്യാർഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ (23) യുടെ മൃതദേഹമാണ് കണ്ടെടുത്തത്. പൂവം കടവിൽ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. മറ്റൊരു വിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ (28) മൃതദേഹം രാവിലെയോടെ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here