Home Daily news ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ സമ്മേളനം ആഗസ്റ്റ് ഒന്നു മുതൽ വിവിധ ജില്ലകളിൽ നടക്കും

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ സമ്മേളനം ആഗസ്റ്റ് ഒന്നു മുതൽ വിവിധ ജില്ലകളിൽ നടക്കും

0

എൻ.എസ്. നെല്ലിക്കുന്നം

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ ആത്മീയ സംഗമം (പാസ്റ്റേഴ്സ് കോൺഫ്രറൻസ്) 2024 ആഗസ്റ്റ് ഒന്നു മുതൽ കേരളത്തിൻ്റെ എല്ലാ ജില്ലകളിലും നടക്കും. തെക്കെ അറ്റമായ തിരുവനന്തപുരം ജില്ലയിൽ ആഗസ്റ്റ് ഒന്നിന് നാലാഞ്ചിറ ഐ.പി സി ജയോത്സവം വർഷിപ്പ് സെൻ്റ്റിൽ തുടക്കം കുറിക്കും. ആഗസ്റ്റ് 5-ാം തീയതി കൊട്ടാരക്കര മേഖലയിൽ ആടൂർ ഈസ്റ്റ്, വെസ്റ്റ് സെൻ്ററുകൾ അടക്കം ആയൂർ വേങ്ങൂർ ന്യൂ ലൈഫ് സെമിനാരിയിൽ സമ്മേളനം നടക്കും , ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലെ ശുശ്രൂഷക സമ്മേളനം 6 – ന് കുമ്പനാട് ഹെബ്രോൻ പുരത്തും,, കോട്ടയം ഇടുക്കി ജില്ലകൾ 8-ാം തീയതി കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ കൂടും. മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം 12 ന് എരണാകുളം തൃശൂർ,ജില്ലകളിലെ ശുശ്രൂഷകന്മാർ പെരുംമ്പാവൂർ ഒന്നാം മൈൽ ഐ.പി സി ഹെബ്രോൻ സഭാഹാളിൽ സംഗമിക്കും. ആഗസ്റ്റ് 14 ന് പാലക്കാട് ജില്ല ശുശ്രൂഷക സമ്മേളനം ഐപിസി ശാലേം നെന്മാറയിൽ നടക്കും മൂന്നു മാസങ്ങൾക്ക് ശേഷം 2024 ഡിസംബറിൽ നടക്കുന്ന സ്റ്റേറ്റ് കൺവൻഷനോടനുബന്ധിച്ച് മലപ്പുറം,കണ്ണൂർ കാസർഗോഡ് കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ ശുശ്രൂഷകന്മാർ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ്.ബിബ്ളിക്കൽ സെമിനാരിയിൽ ഒത്തുചേരുന്നതോടെ. ഐ.പി സി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനത്തിനു തിരശ്ശീല വീഴും.. ശുശ്രൂഷക സമ്മേളനത്തിൻ്റെ അനുഗ്രഹത്തിനു വേണ്ടി എല്ലാ ദൈവദാസന്മാരും പ്രാർത്ഥിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ആവശ്യപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here