ജിജോ പാലക്കാട്
അകത്തെത്തറ:- പാലക്കാട് ജില്ലയിൽ അകത്തെത്തറ മലമ്പുഴ പഞ്ചായത്തുകളിൽ രൂക്ഷമായ ആനശല്യം. ഇന്നലെ രാത്രി അകത്തെത്തറ,ശാലേം ബൈബിൾ സെമിനാരി പറമ്പിൽ ആന കയറി.. പറമ്പിനു ചുറ്റുമുണ്ടായിരുന്ന വേലിയുടെ ഒരു ഭാഗം ആന ചവിട്ടി നശിപ്പിച്ചു…. തൊട്ടടുത്ത പറമ്പിൽ ഉണ്ടായിരുന്ന പൈനാപ്പിൾ ചെടികളും നശിപ്പിച്ചു. ശാലേം ബൈബിൾ സെമിനാരി അങ്കണത്തിൽ കഴിഞ്ഞയാഴ്ച നടന്ന ഐപിസി ഒലവക്കോട് സെന്റർ കൺവെൻഷന്റെ രണ്ടുദിവസം മുൻപ് കൺവെൻഷൻ ഗ്രൗണ്ടിൽ ആന ശല്യം ഉണ്ടാവുകയും വൃക്ഷങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. പ്രദേശത്ത് ആന ശല്യം രൂക്ഷമായിട്ടും അധികാരികൾ മൗനം പാലിക്കുന്നതായും യാതൊരു വിധത്തിലുള്ളതായ സംരക്ഷണ നടപടികളും എടുക്കുന്നില്ല എന്നും പ്രദേശവാസികൾ GM News നെ അറിയിച്ചു.. പ്രതിഷേധ സൂചകമായി പ്രാദേശിക പാർട്ടികൾ ചൊവ്വാഴ്ച മലമ്പുഴ അകത്തേത്തറ പഞ്ചായത്തുകളിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.ജിഎം ന്യൂസ് റിപ്പോർട്ടർ ജിജോ പാലക്കാട് സംഭവസ്ഥലം സന്ദർശിച്ചു.




