വാർത്ത:- കലേഷ് തിരുവനന്തപുരം
.
പാസ്റ്റർ കെ.സി തോമസ് കോവി ഡ് കാലത്ത് എഴുതിയ 25 പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
തിരുവല്ല : ഐ.പി സി മുൻ സംസ്ഥാന പ്രസിഡന്റ് പാ.കെ.സി തോമസ് കോവി ഡ് കാലത്ത് എഴുതിയ 25 പുസ്തകങ്ങൾ ഒരുമിച്ച് ഐപിസി തിരുവല്ല പ്രയർ സെന്ററിൽ ബഹുമാനപ്പെട്ട സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ പവ്വർ വിഷൻ ടി വി ചാനൽ ചെയർമാൻ പാ.ഡോ കെ.സി ജോണിന് നൽകി പ്രകാശനം ചെയ്തു. മന്ത്രി ശ്രീ. സജി ചെറിയാൻ, ഡോ.കെ.സി ജോൺ , എം.എൽ എ ശ്രീ മാത്യം ടി തോമസ്, അഡ്വ. വർഗ്ഗീസ് മാമ്മൻ . അധ്യക്ഷൻ പാ. രാജു പൂവക്കാല, ഐ പി സി കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡൻറ് പാസ്റ്റർ സി സി എബ്രഹാം,ആക്ടിങ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ,പാസ്റ്റർ സാംകുട്ടി ചാക്കോ , പാ. രാജു ആനിക്കാട് , പാ. ജയ്സ്പാണ്ടനാട്, പാ. അച്ചൻ കുഞ്ഞ് ഇലന്തൂർ , പാ.സിപി മോനായി, ഡോ.ബി വർഗീസ്,സജി കാതേട്, ഡോ.മാത്യുസ് ചാക്കോ , ഫിന്നി പി മാത്യു,ഷാജി മാറാനാഥ മുതലായവർ പ്രസംഗിച്ചു.ഐപിസി ഗ്ലോബൽ മീഡിയയും പെന്തകോസ്തൽകൗൺസിൽ ഓഫ് ഇന്ത്യയും പാസ്റ്റർ കെ സി തോമസിനെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.പാസ്റ്റർ കെ സി തോമസ് എഴുതിയ അൻപതാമത്തെ പുസ്തകമായ ആത്മകഥ അച്ചടിയിൽ ആണ് .2022ആദ്യം പ്രസിദ്ധീകരിക്കും.




