എന്നെസ് നെല്ലിക്കുന്നം
ഐ.പി.സി. ആയൂർ സെന്റർ 31-ാം മത് വാർഷിക കൺവെൻഷനും, വചനോത്സവവും ഏപ്രിൽ 14 മുതൽ 17 വരെ വളകം ഏബനേസർ വെസ്റ്റ് ചർച്ചിന് എതിർ വശമുളള ഗ്രൗണ്ടിൽ നടക്കും.ഐപിസി ആയുർ സെൻറർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യും പാസ്റ്ററമാരായ ബി മോനച്ചൻ , തോമസ് ഫിലിപ്പ് വെണ്മണി, റെജി ശാസ്താംകോട്ട,ജോൺ എസ് മരത്തിനാൽ എന്നിവർ ദൈവവചനം പ്രസംഗിക്കും. കൺവൻഷനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ പൊതുയോഗവും ഉച്ചയ്ക്ക് രണ്ട് മണിമുതൽ സോദരി സമാജം വാർഷികവും നടക്കും.16 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ സെന്റർ മാസ് യോഗവും ഉച്ചയ്ക്ക് രണ്ട് മണിമുതൽ പി വൈ പി എ സൺഡേ സ്കൂൾ എന്നി പുത്രിക സംഘടനകളുടെ വാർഷിക യോഗവും നടക്കും.സമാപന ദിവസമായ ഞായറാഴ്ച സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും.ഗിലയാദ് മ്യൂസിക് ബാൻഡ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .സെൻറർ കമ്മിറ്റി കൺവെൻഷന് നേതൃത്വം വഹിക്കും.വ




