തോമസ് ജേക്കബ് കണ്ണൂർ
ഹ്യുസ്റ്റൻ : ന്യൂയോർക്ക് എലീം ഫുൾ ഗോസ്‌പെൽ അസംബ്ലി ചർച്ച് മുൻ സഭാ ശുശ്രൂഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ സീനിയർ ശുശ്രൂഷകൻ നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസൻ പാസ്റ്റർ മാത്യു സാമൂവേലിന്റെ ഇളയ സഹോദരൻനും, ക്രൈസ്തവ എഴുത്തുകാരനുമായിരുന്ന പത്തനംതിട്ട ഇലന്തൂർ സ്വദേശി പാസ്റ്റർ തോമസ് മത്തായി (88 വയസ്സ്) ഹ്യുസ്റ്റനിലെ ഷുഗർലാൻഡിൽ വച്ച് സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : ശ്രീമതി എലിസബത്ത് തോമസ് (കുഞ്ഞുമോൾ). മക്കൾ : ഡോ. ഷേബ പൗലോസ് (റ്റെക്സസ്), സിബിൽ ജോർജ് (ഒക്കലോഹോമ), പരേതനായ ഡോ. ഷിബു തോമസ്.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.




