News : NS. Nellikunnam
ഇടുക്കി:- പുഴു അരിക്കുന്ന ഇറച്ചി വിറ്റ കട HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രവർത്തകരുടെ ഇടപെടീലിൽ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ഉദ്ദ്യേഗസ്ഥർ പൂട്ടിച്ചു
HRF ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും, ജീ എം ന്യൂസ് ഇടുക്കി ന്യൂസ് റിപ്പോർട്ടറും മായ കുഞ്ഞുമോൻ അടിമാലി കബളി കണ്ടം ഇറച്ചി കടയിൽ നിന്നും ഇറച്ചി വാങ്ങി
വീട്ടിലെത്തിച്ച് പാചകത്തിനായ് കഷണങ്ങൾ ആക്കുമ്പോഴാണ് ഇറച്ചിയിൽ പുഴു നുളയ്ക്കുന്നത് ശ്രദ്ധിയിൽപ്പെട്ടത്. ഉടനെ ഈ വിവരങ്ങൾ HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ നാക്ഷണൽ എക്സിക്യൂട്ടിവ്യൂസി നെ ധരിപ്പിച്ചു. നിമിഷങ്ങൾ കൊണ്ട് സ്റ്റേറ്റ് ഘടകത്തിന് നിർദ്ദേശങ്ങൾ നൽകിയതിനെ തുടർന്ന് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി.
വിവരമറിഞ്ഞെത്തിയ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പരാതിയിൽ കാര്യമുണ്ടെന്ന് കണ്ടെത്തിയതിനേ തുടർന്ന് കട പൂട്ടിക്കുകയും ചെയ്തു.
ഇടുക്കി അടിമാലി കമ്പിളികണ്ടത്താണ് പണത്തിന് വേണ്ടി മനുഷ്യനെ മനുഷ്യൻ ചതിക്കുന്ന പുഴുകുത്തുനിറഞ്ഞ ദുഷ്ടലാക്കിന്റെ കഥ വെളിയിൽ വരുന്നത്.
ആടുമാടുകളെ കൊന്ന് അറവുശാലകളിലെത്തിച്ച് കെട്ടി തൂക്കിയിട്ടിരിക്കുന്ന ഇറച്ചി എത് തരത്തിൽ ഉള്ളതാണെന്നോ എവിടെ നിന്നാണെന്നോ വാങ്ങുന്നവർ
അന്വേഷിക്കാറില്ല. വാങ്ങുന്നത് “നല്ലത് ” എന്നാ വിശ്വാസം മാത്രമാണ് കൈമുതൽ. ഈ വിശ്വത്തിൻെറ കടയ്ക്കലാണ് ആണ് ചില തല്പര്യ കഷികൾ കത്തിവയ്ക്കുന്നത്.

ഒരു പ്രശ്നം ഉണ്ടാകുമ്പോൾ പടപ്പുറപ്പാട് നടത്തുന്ന
അധികാരികൾ ഇത്തരം
പ്രവണതകൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ , ഒരു HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പ്രവർത്തകന് കണ്ടില്ലെന്നു നടിക്കുവാൻ ആകില്ല. ഇത്തരം മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ
അവസാനിപ്പിക്കുന്നതിന് ഒരു
സ്ഥിരം സംവിധാനവും നാം കാണുന്നില്ല.
ഇത്തരം
പ്രവർത്തിയിൽ
ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
ഈ വിഷയം ആരോഗ്യ വകുപ്പ് മന്ത്രിയേയും ബന്ധപ്പെട്ട
വകുപ്പുകളേയും
അറിയിക്കുമെന്നും ജില്ലയിലുടനീളം പരിശോധനകൾ
കർശനമാക്കനുള്ള
പ്രവർത്തനങ്ങളുമായി മുന്നോട്ട്
പോകുമെന്നും ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഇടുക്കി ജില്ലാ ഭാരവാഹികളായ സെക്രട്ടറി സജിമോൻ എ.സി, പ്രസിഡന്റ് ടോം തോമസ് എന്നിവർ അറിയിച്ചു.






