ന്യൂസ് ഷൈജു വെള്ളനാട്
കുമ്പനാട് : പി വൈ പി എ കേരളാ സ്റ്റേറ്റ് മുഖപത്രമായ യുവജനകാഹളം ഡിജിറ്റൽ പതിപ്പ് പ്രകാശനം ചെയ്തു. കുമ്പനാട് നടന്ന അറിവ് മെഗാ ബൈബിൾ ക്വിസ് ഉത്ഘാടന സമ്മേളനത്തിൽ, ഐ പി സി ജനറൽ ജോയിൻ്റ് സെക്രട്ടറി ബ്രദർ കാച്ചാണത്ത് വർക്കി ഏബ്രഹാം പ്രകാശനം നിർവ്വഹിച്ചു. യുവജന കാഹളം ചീഫ് എഡിറ്റർ ബ്രദർ എബിൻ പൊന്നച്ചൻ, പി വൈ. പി. എ. കേരളാ സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനർ ബ്രദർ ബിബിൻ കല്ലുങ്കൽ, പി. വൈ. പി. എ. സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് സന്നിഹിതരായിരുന്നു.*






