ജി.എം ന്യൂസ് റിപ്പോർട്ടർ:- തോമസ് ജേക്കബ് കണ്ണൂർ
തിരുവനന്തപുരം:- – 19
മാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സമ്മാനങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ നവാഗതരെ സ്കൂൾ അധികൃതർ സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്കൂളിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കളിചിരികളുമായി കുരുന്നുകൾ വീണ്ടും
അക്ഷരമുറ്റത്ത്.




1-7, 10, 12 ക്ലാസുകളാണ് ഇന്ന് ആരംഭിച്ചത്. എല്ലാ ക്ലാസുകളും നവംബർ 15ന് ആരംഭിക്കും. 42,65,273 വിദ്യാർഥികളാണ് രണ്ടു ഘട്ടമായി സ്കൂളിലേക്കെത്തുകഇതിൽ 6,07,702 പേർ നവാഗതരാണ്. സർക്കാർ – എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഇക്കൊല്ലം എത്തിയത്.






