Home Daily news പി.വൈ പി.എ സംസ്ഥാന എക്സിക്യൂട്ടീവ് ലേക്ക് ,സന്ദീപ് വിളമ്പ് കണ്ടം;നോർത്ത് കേരളയ്ക്ക് ചരിത്രത്തിൽ ആദ്യ അംഗീകാരം

പി.വൈ പി.എ സംസ്ഥാന എക്സിക്യൂട്ടീവ് ലേക്ക് ,സന്ദീപ് വിളമ്പ് കണ്ടം;
നോർത്ത് കേരളയ്ക്ക് ചരിത്രത്തിൽ ആദ്യ അംഗീകാരം

0

ജി.എം ന്യൂസ് തിരുവനന്തപുരം

കണ്ണൂർ: ഇന്ന് (03/04/23) കുമ്പനാട്ട് നടന്ന സംസ്ഥാന . പി.വൈ.പി.എ ജനറൽ ബോഡിയിൽ സംസ്ഥാന ജോയിന്റ് സെക്രെട്ടറിയായി സന്ദീപ് വിളമ്പുകണ്ടം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പി.വൈ.പി.എ യുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് നോർത്ത് കേരളയിൽ നിന്നും ഒരു പി.വൈ.പി.എ പ്രവർത്തകന് സംസ്ഥാന എക്സിക്യൂട്ടീവിൽ അവസരം ലഭിക്കുന്നത്. ഈ അവസരം മലബാറിന് ലഭിച്ച ഒരു അഗീകാരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വയനാട് വിളമ്പുകണ്ടം ഐപിസി സഭാംഗമായ സന്ദീപ് സെന്റർ, സോണൽ, മലബാർ പി.വൈ.പി,എ യിൽ നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ക്രൈസ്തവ മാധ്യമ പ്രവർത്തകൻ കൂടിയായ ഇദ്ദേഹം എഞ്ചിനീയറിംഗ് ബിരുദധാരികൂടിയാണ്. മലബാറിന്റെ ശബ്ദമായി മാറിയ ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിലംഗം ബ്രദർ തോമസ് ജേക്കബ് കണ്ണൂരും, നോർത്ത് കേരളയിലെ കർത്തൃദാസന്മാരും , വിശ്വസികളും സന്ദീപ് വിളമ്പുകണ്ടത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും .തന്റെ പ്രവർത്തനളെ ദൈവം അനുഗ്രഹിക്കേണ്ടതിന് പ്രാർത്ഥിക്കുന്നതായും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here