വാർത്താ … എൻ.എസ്. നെല്ലിക്കുന്നം
.പുതു വർഷ ദിനത്തിൽ കേരളത്തിന്റെ അഭിമാന ഭാജകങ്ങളായി മാറി പൂജപ്പുര എൽ ബിഎസ് വനിതാ എൻജിനിയറിംഗ് കോളജ് വിദ്യാർത്ഥിനികൾ. ഇവരുടെ സ്വന്തം സാറ്റ്ലൈറ്റ് എന്നവകാശപ്പെടാവുന്ന വീസാറ്റ് പുതുവർഷ ദിനത്തിൽ ശ്രീഹരി കോട്ടയിൽ നിന്നും ഉയർന്നുപൊങ്ങി. അസി. പ്രൊഫസർ ലിസി എബ്രഹാംമിന്റെ നേതൃത്വത്തിൽ 30ഓളം
വിദ്യാർഥികളുടെ പ്രയത്നമാണ് വീ സാറ്റിന്റെ ജനനത്തിനുപിന്നിൽ. അൾട്രാവയലറ്റ് വികിരണതോത് കേരളത്തിന്റെ കാലാവസ്ഥയിൽ ഉണ്ടാക്കുന്ന സ്വാധീനം പഠിക്കുകയാണ് വീസാറ്റിന്റെ ലക്ഷ്യം.
ഈ 30 അംഗ സംഘത്തിൽ കേരളത്തിനും, പെന്തെക്കോസ്തു സമൂഹത്തിനും , അഭിമാന താരമായി മാറി സിസ്റ്റർ ഗ്രേസ് ആൻ ജോർജ്ജ് . തിരുവനന്തപുരം ഐ പി സി താബോർ സഭാംഗങ്ങളായ ജോർജ്ജ് , ജെസ്സിതോമസിന്റെയും മകളാണ് ഗ്രേസ് . . ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേരളത്തിലുള്ള പെൺകരുത്തിനേയും, വിദ്യാർത്ഥികളെയും വാനോളം പുകഴ്ത്തുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു .





