വാർത്ത: – ഷൈജു വെള്ളനാട്
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ യുവജന സംഘടനയായ പി. വൈ.പി എ തിരുവനന്തപുരം മേഖല (സോൺ) അടുത്ത മൂന്നുവർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ തെരെഞ്ഞെടുക്കപ്പെടുന്ന പൊതുയോഗം 2025 ജൂൺ 8 ന് (8/6/25) ഞായറാഴ്ച മൂന്നുമണി മുതൽ തിരുവനന്തപുരം നാലാഞ്ചിറ ബനഡിക്ക് നഗറിലുള്ള ഐ.പി സി ജയോത്സവം സഭാ ഹോളിൽ വച്ച് നടക്കും. ഐ.പി സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ ബ്രദർ പീറ്റർ മാത്യു കല്ലൂരാണ് പ്രധാന ഇലക്ഷൻ കമ്മീക്ഷ ണർ’ റിട്ടേണിംഗ് ഓഫീസറന്മാരായി പാസ്റ്റർ സാബു ആര്യ പള്ളിയും, ( സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗം) ബ്രദർ ഡേവിഡ് സാം (സ്റ്റേറ്റ് കൗൺസിലംഗം) എന്നിവർ ഒപ്പമുണ്ട്. കഴിഞ്ഞ ഏപ്രിൽ 20 ന് കൂടിയ മേഖല കമ്മിറ്റിയിലാണ് ഇലക്ഷൻ തീരുമാനമായത്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കലേഷ് സോമനുമായി ബന്ധപ്പെടാവുന്നതാണ്.





