ന്യൂസ് റിപ്പോർട്ടിംഗ്:- എന്നെസ് നെല്ലിക്കുന്നം
പ്രിയന്റെ തോട്ടം ഓൺലൈൻ മീഡിയായുടെ ആഭിമുഖ്യത്തിൽ നടന്ന മെഗാ ബൈബിൾ ക്വിസ് സീസൺ 10-ൽ ഒന്നാം സ്ഥാനം സിസ്റ്റർ ബ്യൂല ജോസഫ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം സിസ്റ്റർ ബീന കെ സാമും, മൂന്നാം സ്ഥാനങ്ങൾ സിസ്റ്റർ ഗ്രേയ്സ് ബോബിയും , സിസ്റ്റർ ക്രിസ്റ്റി പൗലോസും സ്വന്തമാക്കി.60 ദിവസങ്ങൾ നീണ്ടുനിന്ന ബൈബിൾ ക്വിസ് പ്രോഗ്രാമിൽ 583 പേർ പങ്കെടുത്തതായും,സീസൺ 11 ഉടൻ ആരംഭിക്കുമെന്നും സംഘാടകർ ജി.എം ന്യൂസിനോട് പറഞ്ഞു. പാസ്റ്റർ ജോമോനും ജോസും, സിസ്റ്റർ എലിസമ്പത്ത് ജോമോനും നേതൃത്വം നൽകി.




