തോമസ് ജേക്കബ് കണ്ണൂർ
റിയാദ് : തൃശൂർ കണ്ണാറ ചാലാംപാടം ഇന്ത്യ പെന്തകോസ്ത് ദൈവസാഭാംഗവും നിരപ്പിലാവുങ്കൽ പരേതനായ ശ്രീ തോമസിന്റെയും ശ്രീമതി ലാലി തോമസിന്റെയും മകൻ ബ്രദർ ബെന്നി തോമസ് (48 വയസ്സ്) സൗദി അറേബ്യയിലെ റിയാദിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : സിസ്റ്റർ ഷീബ ബെന്നി. മക്കൾ : ബെറ്റ്സി, ബെൻസി. സഹോദരങ്ങൾ : എബി (തൃശ്ശൂർ), സിബി (കാനഡ).
ഭൗതീക ശരീരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.




