Home breaking news ‘മരണത്തിൽ നിന്നും ജീവനിലേക്ക്…….’ ...

‘മരണത്തിൽ നിന്നും ജീവനിലേക്ക്…….’ പുസ്തകം പ്രകാശനം ചെയ്തു….

0

G P കുറ്റിൽ

എഴുത്തുക്കാരി സിസ്റ്റർ ബേബി സരോജം

കോവളം.ഡോക്ടർമാർ മരിച്ചു എന്ന് വിധിയെഴുതിയിട്ടും മരണത്തെ തോൽപ്പിച്ച് ജീവനിലേക്ക് വീണ്ടും കടന്നുവന്ന പ്രിയ സഹോദരി ബേബി സരോജത്തിന്റെ സാക്ഷ്യപുസ്തകമായ ‘മരണത്തിൽ നിന്നും ജീവനിലേക്ക് ‘ എന്ന ഹൃദയസ്പർശിയായ പുസ്തകം പ്രകാശനം ചെയ്തു. ഇന്റർനാഷണൽ സയോൺ അസംബ്ലിയുടെ വൈസ് പ്രസിഡന്റ് പാസ്റ്റർ സതീഷ് നെൽസൺ പുസ്തക പ്രകാശനം നിർവഹിച്ചു. പാസ്റ്റർ ജോബി എഡ്വിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ INZA ജനറൽ സെക്രട്ടറി ബ്രദർ ഫ്രിജിരാജ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. സിസ്റ്റർ ബേബി സരോജിന്റെ ജീവിതത്തിൽ ദൈവം ചെയ്ത അത്ഭുതങ്ങളെ കുറിച്ച് പങ്കെടുത്ത പ്രമുഖർ സംസാരിക്കുകയും പുസ്തക പ്രകാശന വേദിയെ ആശംസകൾ കൊണ്ട് പൊതിയുകയും ചെയ്തു. ഇന്റർനാഷണൽ സയോൺ അസംബ്ലിയുടെ പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് ആണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. വായനക്കാരിൽ അതീവ താൽപര്യം സൃഷ്ടിക്കുന്ന അനുഭവ സാക്ഷ്യമാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തന്നെ ചികിത്സിച്ച ഡോക്ടറുടെ സാക്ഷ്യവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഈ പുസ്തകത്തെയും പ്രിയ സഹോദരി ബേബി സരോജിന്റെ സാക്ഷ്യത്തെയും കൂടുതൽ വിശ്വാസ്യതയിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here