Home Daily news മലബാറിൽ പെന്തെക്കോസ്തു സഭകൾക്ക് സർക്കാർ തല സെമിത്തേരികൾ അനുവദിക്കണം

മലബാറിൽ പെന്തെക്കോസ്തു സഭകൾക്ക് സർക്കാർ തല സെമിത്തേരികൾ അനുവദിക്കണം

0

ന്യൂസ്:- കണ്ണൂർ ബ്യൂറോ

നോർത്ത് മലബാറിലെ പെന്തകോസ്ത് സഭകളുടെ കാലനുസ്സരണമായ വളർച്ചക്കുള്ള ഒരു പ്രധാന തടസ്സം ആണ് സെമിത്തേരികളുടെ അഭാവം. ഇതിനു ഒരു പരിഹാരം എന്ന നിലയിൽ കണ്ണൂർ ജില്ലയിലെ 6മേഖലകളിലും ഓരോ സെമിത്തെരികൾ സർക്കാർ തലത്തിൽ അനുവദിച്ചു തരണം എന്ന ആവശ്യം കേരളാ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇവിടുത്തെ ദൈവ ദാസന്മാരും ദൈവമക്കളും സഭാ വ്യത്യാസം കൂടാതെ കഴിഞ്ഞ 2 – ന് കണ്ണൂർ AG ചർച്ചിൽ വച്ച് ഒരു മീറ്റിംഗ് നടത്തുകയുണ്ടായി. ഇതിനു തുടർച്ചയായി ഇന്ന് (5.12.21) ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെ ശ്രീകണ്ടാപുരം ഐപിസി സഭയിൽ വച്ച് തളിപ്പറമ്പ് താലൂക്കിലുള്ള എല്ലാ വിഭാഗം പെന്തകോസ്ത് സഭകളുടെയും പ്രധിനിധികൾ പങ്കെടുത്ത ഒരു യോഗം നടക്കുകയുണ്ടായി.

പ്രസ്തുത മീറ്റിഗിന് ഐപിസി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു ഐപിസി കണ്ണൂർ സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു തോമസ് Evg. KV എബ്രഹാം തുടങ്ങിയവർ നേതൃത്തം നൽകി.. യോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിക്കാൻ തീരുമാനിച്ചു. താമസം വിനാ വിശ്വാസസമൂഹത്തിന്റെ ആവശ്യത്തിനായി അവർക്കായി സർക്കാർ തലത്തിൽ സെമിത്തെരികൾ അനുവദിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കുന്നതായി മീറ്റിങ്ങിൽ പങ്കെടുത്തേ ശേഷം ഐപിസി കേരളാ സ്റ്റേറ്റ് കൌൺസിൽ മെമ്പർ ബ്രദർ തോമസ് ജേക്കബ് കണ്ണൂർ ഗോസ്പെൽ മിററിനോടുള്ള ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി..

LEAVE A REPLY

Please enter your comment!
Please enter your name here