Home Daily news മാധ്യമ പ്രവർത്തകർ ജനാധിപത്യ സംവിധാനത്തിൽ സമൂഹത്തിന്റെ കാവൽക്കാർ; ആന്റണി രാജു .

മാധ്യമ പ്രവർത്തകർ ജനാധിപത്യ സംവിധാനത്തിൽ സമൂഹത്തിന്റെ കാവൽക്കാർ; ആന്റണി രാജു .

0

എന്നെസ് നെല്ലിക്കുന്നം.

മാധ്യമ പ്രവർത്തകർ ജനാധിപത്യ സംവിധാനത്തിൽ സമൂഹത്തിന്റെ കാവൽക്കാരണെന്ന് ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു പറഞ്ഞു. കേരള പത്രപ്രവർത്തക അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകർ നിരവധി വെല്ലുവിളിൽ നേരിടുന്നുണ്ടെന്നുo അതെല്ലാം അതിജീവിച്ച് മുന്നേറുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. പത്മഭൂഷൻ നമ്പി നാരായണൻ വിശിഷ്ട അതിഥിയായിരുന്നു. സമ്മേളനത്തിൽ നവ മാധ്യമ ലോകം നേട്ടങ്ങളും , കോട്ടങ്ങളും എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ഹരി എസ് കർത്ത സംസാരിച്ചു. അസോസിയേഷൻ അംഗങ്ങൾക്ക് , QR കോഡ് പതിച്ച ID കാർഡ് ഫോർട്ട് എസ് പി എസ് ഷാജി വിതരണം ചെയ്തു. KPPA ജില്ലാ പ്രസിഡന്റ് യാസീർ ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം നഗരസഭാ കൗൺസിലർ വി.വി രാജേഷ്, കെ.എം ജെ എ സംസ്ഥാന പ്രസിഡന്റ് ജി.ശങ്കർ , ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ് സലിം മൂഴിക്കൽ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here