എന്നെസ് നെല്ലിക്കുന്നം
കോവിഡ് 19 മഹാ മാരിയാൽ ആകുലരായ ജനത്തിന് പ്രത്യാശയുടെ കിരണവും , ആത്മീക ഉണർവും നൽകുന്ന ദൈവീക സന്ദേശത്തിന്റെ ഭാഗമായി ഭാരത സുവിശേഷീകരണത്തിന്റെ മുന്നണി പോരാളി പാസ്റ്റർ ജേക്കബ് ജോൺ നയിക്കുന്ന റിവൈവൽ ക്രൂസേഡും വിടുതലിൽ ശുശ്രുഷയും 9 ന് ശനിയാഴ്ച വൈകിട്ട് 5 മുതൽ 8-30 വരെ മുണ്ടക്കയം വൈ. എം. സി.എ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്റർ തോമസ് മാത്യു ചാരുവേലി ഉത്ഘാടനം നിർവഹിക്കുന്ന ക്രൂസേഡിൽ ഐ.പി.സി മുൻ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണും പാസ്റ്റർ അരുൾ തോമസ് ഡൽഹിയും ആത്മീക ശുശ്രുഷകൾ നിർവഹിക്കും. കരിസ്മ വോയ്സ് മുണ്ടക്കയം ഗാനശുശ്രൂഷയ്ക് നേതൃത്വം നൽകും. പാസ്റ്റർ മാത്യു പി. ഡേവിഡ് ജനറൽ കൺവീനറായും, പാസ്റ്റർ ബിനു മുണ്ടക്കയം പബ്ളിസിറ്റി കൺ വിനറായും പ്രവർത്തിക്കുന്നു. പാസ്റ്ററന്മാരായ വർഗീസ് മത്തായി, വർഗീസ് കോശി, രാജു ആനിക്കാട്, സുനിൽ വേട്ടമല, സജി പി. മാത്യു, പി.ജെ മാത്യു, പി.സി മാത്യു, ഇ.റ്റി കുഞ്ഞുമോൻ, എബ്രഹാം ഷാജി, മാത്യു കുര്യാക്കോസ് തുടങ്ങിയവർ ഒരേ വേദിയിൽ പങ്കെടുക്കും.





