ജി.എം ന്യൂസിന് വേണ്ടി കണ്ണൂർ ലേഖകൻ തോമസ് ജേക്കബ്
തൊടുപുഴ :- ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തെ തിരച്ചിലിൽ കാണാതായ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഷാജി ചിറയിൽ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (7), മകൾ അംന സിയാദ് (7) കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാൻ ഫൈസൽ (8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മലവെള്ളം പാഞ്ഞെത്തുന്ന വിഡിയോ പങ്കുവച്ച് ഫൗസിയ; ഒപ്പം കുട്ടികളും പിന്നാലെ ദുരന്തം


അംന, അഫ്സാൻ, അഹിയാൻ എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്. മണിമലയാറ്റിൽ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഴ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ കാണാതായ ഏഴുവയസ്സുകാരൻ സച്ചു ഷാഹുലിനായി തിരച്ചിൽ തുടരുന്നു. ഒഴുക്കിൽ പെട്ട് കാണാതായ ആൻസി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല. …

ഇടുക്കി ജില്ലയിലെ
കൊക്കയാർ പഞ്ചായത്തിൽ ഭാര്യ ഫൗസിയ (28) ദൃശ്യങ്ങൾ ബന്ധുവിന് വാട്സാപ്പിൽ അയച്ചു നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് കലിതുള്ളി പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെയും രണ്ടു പൊന്നുമക്കളുടെയും ജീവനെടുത്തത്.
ഉരുൾപൊട്ടലിൽ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ
ദുരന്തത്തിനു മുൻപ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ മലവെള്ളം
കുത്തിയൊലിക്കുന്നതിന്റെദൃശ്യങ്ങളാണ്
വിഡിയോയിലുള്ളത്.
ഉരുൾപൊട്ടലിൽ മരിച്ച അംഗ സിയാദ്, അഫാൻ ഫൈസൽ എന്നിവരെയും വിഡിയോയിൽ കാണാം. വിഡിയോ പകർത്തി മിനിറ്റുകൾക്കകം ഉരുൾപൊട്ടലിൽ വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലായി.




