Home Daily news യുണൈറ്റഡ് പെന്തെകോസ്തൽ ഫെലോഷിപ്പ് കൊടുമൺ: ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ

യുണൈറ്റഡ് പെന്തെകോസ്തൽ ഫെലോഷിപ്പ് കൊടുമൺ: ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ

0

വാർത്ത :- NS നെല്ലിക്കുന്നം

അടൂർ: കൊടുമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുണൈറ്റഡ് പെന്തെകോസ്തൽ ഫെലോഷിപ്പ് 13-മത് കൺവൻഷൻ ഡിസംബർ 1 വ്യാഴം മുതൽ 4 ഞായർ വരെ ചന്ദനപ്പള്ളി ചന്ത മൈതാനത്ത് നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പാസ്റ്റർമാരായ സജു ചാത്തന്നൂർ, പ്രെയിസ് കർത്ത, ജോയി ചെങ്കൽ, സാം മാത്യു, എബി ഏബ്രഹാം എന്നിവർ പ്രസംഗിക്കും.
2 ന് വെള്ളിയാഴ്ച പകൽ ഉപവാസ പ്രാർത്ഥന കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും. അടൂർ കൊടുമൺ കേന്ദ്രമാക്കി 25 ഓളം സഭകൾ ചേർന്നാണ് ഈ കൺവൻഷൻ നടത്തുന്നത്. പാസ്റ്റർന്മാരായ പിവി വർഗ്ഗീസ്, ജോർജ്ജ് വർഗ്ഗീസ്,(രക്ഷാധികാരികൾ) പ്രസിഡന്റ് പാസ്റ്റർ സാം കോശി,സെക്രട്ടറി പാസ്റ്റർ ബിനോയ് എം ജോഷ്വാ, ട്രഷറാർ പാസ്റ്റർ സി തങ്കച്ചൻ പാസ്റ്റർ രഘുരാജ് ജോ: സെക്രട്ടറി ,മീഡിയ&പ്രയർ കൺവീനർ പാസ്റ്റർ ഷിബുജോൺ കമ്മിറ്റി അംഗങ്ങളായി ബ്രദർ എംഡി ജോർജ്ജ്, ബ്രദർ കോശി മത്തായി, ഓഫീസ് സെക്രട്ടറി പാസ്റ്റർ സാം കുട്ടി, പബ്ലിസിറ്റി ബ്രദർ വിൽസൺ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here