Home Daily news അറസ്റ്റിലായ അഞ്ച് സുവിശേഷകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

അറസ്റ്റിലായ അഞ്ച് സുവിശേഷകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

0

എൻ എസ് നെല്ലിക്കുന്നം

മദ്ദുർ: ഹിന്ദുക്കളെ
ക്രിസ്ത്യാനികളാക്കിയെന്നാരോപിച്ച്
അറസ്റ്റ് ചയ്ത് ജുഡീഷ്യൽ
കസ്റ്റഡിയിലുള്ള അഞ്ച്
സുവിശേഷകരുടെ ജാമ്യാപേക്ഷ
മദൂർ ജെ എം എഫ് സി കോടതി
തള്ളി.
മതംമാറ്റ ശ്രമക്കേസിലെ സുവിശേഷകരുടെ ജാമ്യാപേക്ഷ തള്ളുന്ന സംസ്ഥാനത്തെ ആദ്യ കേസാണിത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മലവള്ളി കേതനഹള്ളിയിലെ ഇ എൻ കുമാർനാഗേശ, ഇ എൻ വിജയഗൗഡ, കണ്ടേഗാലയിലെ കെ.ആർ. ഹേമന്ത്കുമാർ, മൈസൂരിലെ മാണ്ഡി മൊഹല്ലയിലെ സുമന്ത്, ചാമരാജ്നഗർ ഡിസ്ട്രിക്ട് ഗുല്ലുപേട്ടിലെ സോംപൂർ ഗ്രാമത്തിലെ എസ്.സി.സന്ദീപ്, എന്നിവരാണ് ജയിലിൽ കഴിയുന്നത് അഭിഭാഷകർ മുഖേനയാണ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
മതാവകാശ നിയമ ബിൽ 2022 അനുസരിച്ച് നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ
സുവിശേഷകരുടെ അഭിഭാഷകൻ വാദിച്ചിരുന്നു. അറസ്റ്റിലായ സുവിശേഷകർ വിദ്യാർത്ഥികളാണ്. സുവിശേഷകർക്കെതിരെ പൊലീസ്
വ്യാജ കേസ് ചാർജ് ചെയ്തിരിക്കുന്നു എന്നും അഭിഭാഷകൻ പറഞ്ഞു .
സുവിശേഷകരുടെ പ്രവൃത്തി ഭരണഘടനയുടെ നിർദ്ദേശത്തിനും അടിസ്ഥാന ഘടനയായ മതേതരത്വത്തിനും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ആണെന്ന് ജാമ്യാപേക്ഷയിൽ അസിസ്റ്റന്റ് ഗവൺമെന്റ് ജില്ലാ പ്രോസിക്യൂട്ടർ മധുസൂദൻ വാദിച്ചു.രാജ്യത്ത് മതസ്വാതന്ത്ര്യമുണ്ട്, നിർബന്ധിത മതപരിവർത്തനത്തിന് അവകാശം ഇല്ല. അതിനാൽ, പ്രതികളുടെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും മാത്രമല്ല, വർഗ്ഗീയ സംഘർഷത്തിനും കാരണമാകുമെന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി മധുസൂദൻ വാദിച്ചു. ഇരു കക്ഷികളുടെയും വാദം കേട്ട ജഡ്ജി എൻ.വി കോണപ്പ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവിട്ടത്.
നവംബർ 11 നു മറ്റൂരിലെ അന്നൂർ വില്ലേജിലെ കെഎം ദൊഡ്ഡി പള്ളിയുടെ സമീപത്ത്
ലഘുലേഖകൾ വിതരണം ചെയ്ത് ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു എന്നു ആരോപിച്ച് ഗ്രാമവാസികൾ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചതിനെ തുടർന്ന് പോലീസ് സുവിശേഷകർക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here