Home Daily news *യേശുവിൻ തൃപ്പാദത്തിൽ 42-ാം മത്,പ്രാർത്ഥനാ സംഗമവും, മിഷൻ ചലഞ്ചും 14 ന് ശനിയാഴ്ച*

*യേശുവിൻ തൃപ്പാദത്തിൽ 42-ാം മത്,പ്രാർത്ഥനാ സംഗമവും, മിഷൻ ചലഞ്ചും 14 ന് ശനിയാഴ്ച*

0

എൻ.എസ് നെല്ലിക്കുന്നം

യേശുവിൻ തൃപ്പാദത്തിൽ
നാൽപ്പത്തി രണ്ടാമത്
പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ഡിസംബർ 14ന് ശനിയാഴ്ച

ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” നാൽപ്പത്തി രണ്ടാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ഡിസംബർ 14 ശനിയാഴ്ച രാത്രി 7.30ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.
മിഷൻ സംഗമം ആയി സംഘടിപ്പിക്കുന്ന യോഗത്തിൽ ക്രൈസ്തവ മിഷനറിമാർ
മിഷൻ അനുഭവങ്ങൾ പങ്കുവെക്കും.

പാസ്റ്റർ റോജി വർഗീസ്, കാസർഗോഡ്
അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
പാസ്റ്റർ.അരുൺ രാമകൃഷ്ണൻ (എറണാകുളം) മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കും. കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ID : 828 3015 0680
Password :amen

LEAVE A REPLY

Please enter your comment!
Please enter your name here