ന്യൂസ് : തോമസ് ജേക്കബ് കണ്ണർ
കൽപറ്റ : വയനാട് ചീരാലിൽ
ഒരു മാസത്തോളമായി ജനവാസകേന്ദ്രത്തിൽ തമ്പടിച്ച കടുവ ഒടുവിൽ വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി. പഴൂർ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് വെള്ളിയാഴ്ച പുലർച്ചയോടെ കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി 13 ഓളം വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. 9 പശുക്കൾ കടുവയുടെ ആക്രമണത്തിൽ ചത്തു. രാത്രിയും പകലും പുറത്തിറങ്ങാൻ കഴിയാത്തവിധം ഭീതിയിലായിരുന്നു ചീരാലിലെ പ്രദേശവാസികൾ. കേരള വനംവകുപ്പിന്റെ കൂടിനൊപ്പം, കർണാടക, തമിഴ്നാട് വനംവകുപ്പുകളുടെ കൂടുകളും ചീരാലിൽ സ്ഥാപിച്ചിരുന്നു. ക്യാമറകളും സ്ഥാപിച്ചിരുന്നു.




