Home Daily news ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ അസിസ്റ്റന്റ് കോച്ച്‌ മരിച്ച നിലയില്‍

ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ അസിസ്റ്റന്റ് കോച്ച്‌ മരിച്ച നിലയില്‍

0

ഷാജിവർഗ്ഗീസ് കലയപുരം

ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ അസിസ്റ്റന്റ് കോച്ച്‌ മരിച്ച നിലയില്‍.

തമിഴ്‌നാട് സ്വദേശിയായ ജയന്തി (22) ആണ് മരിച്ചത്.
കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിന്റെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിവരം.ബാലുശേരി പൊലീസ് സ്ഥലത്തെത്തി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഒന്നര വര്‍ഷം മുന്‍പാണ് ജയന്തി ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ പരിശീലകയായി എത്തുന്നത്. ഇവരുടെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here