Home Daily news വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി;ഒരാൾ മരിച്ചു. 3 കുട്ടികളടക്കം 7 പേർക്ക് പരിക്ക്.

വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി;ഒരാൾ മരിച്ചു. 3 കുട്ടികളടക്കം 7 പേർക്ക് പരിക്ക്.

0

തോമസ് ജേക്കബ് കണ്ണൂർ

കൊച്ചി: വരാപ്പുഴയിലെ പടക്ക നിർമാണശാലയിൽ ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ ഒരു മരണം. പടക്ക ശാലയുടെ ഉടമയുടെ ബന്ധുവാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. സമീപത്തെ വീട്ടിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. . പൊട്ടിത്തെറി 10 കിലോമീറ്റർ അപ്പുറം വരെ സ്ഫോടനശബ്ദം കേട്ടതായാണ് വിവരം. ഏലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ തോതിലുള്ള പ്രകമ്പനമുണ്ടായി. അടുത്തുണ്ടായിരുന്ന വീടുകളുടെ ജനലുകൾ തകരുകയും വിള്ളലുമുണ്ടായി. അങ്ങനെയും ചിലർക്ക് പരിക്കേറ്റു.
ജനവാസ കേന്ദ്രത്തിലാണ്
പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നത്.
സ്ഫോടനത്തിൽ പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്ന
കെട്ടിടം പൂർണമായും തകർന്നു. അപകടകാരണം വ്യക്തമായിട്ടില്ല. വിവിധ സ്ഥലങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകളും പോലീസും സംഭവസ്ഥലത്തേക്ക് എത്തി. സ്ഫോടനത്തിൽ
പ്രദേശത്തുണ്ടായിരുന്ന മരങ്ങളടക്കം കത്തി. ഉഗ്ര സ്ഫോടനത്തിനു ശേഷവും തുടർ സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here