വാർത്ത:- സുന്ദരേശൻ പോത്തൻകോട്
തിരുവനന്തപുരം: വാവ സുരേഷിനു വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം കിളിമാനൂരിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയില്‍ വച്ചായിരുന്നു അപകടം. വാവാ സുരേഷിന് മുന്നില്‍ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോഡരികിലെ ഭിത്തിയില്‍ ഇടിക്കുകയും പിന്നില്‍ വാവാ സഞ്ചരിച്ചിരുന്ന ടാക്‌സി കാറിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.അപകടത്തില്‍ ദിശ മാറി സഞ്ചരിച്ച വാവാ സുരേഷിന്റെ കാറിലേക്ക് എതിര്‍ ദിശയില്‍ നിന്നും വന്ന കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചു. ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് കാര്‍ നിന്നത്. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വാവാ സുരേഷിനേയും കാറിന്റെ ഡ്രൈവറേയും മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
വാവായുടെ മുഖത്തിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് വാവാ സുരേഷ്. തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു വാവ സുരേഷ്.അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
കോട്ടയം കുറിച്ചിയില്‍ വച്ച് മൂര്‍ഖന്‍ പാബ് കടിച്ചതിനെ തുടര്‍ന്ന് നീണ്ട ആശുപത്രി വാസത്തിന് ശേഷം വീണ്ടും പാബിനെ പിടിക്കുന്നതില്‍ സജീവമായി വരുകയായിരുന്നു വാവ സുരേഷ്. കുറിച്ചിയില്‍ വച്ച് പാബിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകള്‍ഭാഗത്താണ് പാബ് കടിയേറ്റത്. തുടര്‍ന്ന് ഇഴഞ്ഞു പോകാന്‍ ശ്രമിച്ച പാബിനെ വാവ സുരേഷ് ചാക്കിലേക്ക് കയറ്റിയിരുന്നു. സ്ഥിതി ഗുരുതരം ആയതോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആദ്യം തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ആണ് വാവ സുരേഷിന് ചികിത്സ നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍ ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ ആറംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വാവ സുരേഷിനെ ചികിത്സിച്ചത്.
മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വാവ സുരേഷ് വൈദ്യശാസ്ത്രത്തിന്റെ മികവ് കൊണ്ടായിരുന്നു രക്ഷപ്പെട്ടത്. ഇതിന് ശേഷം വനം വകുപ്പ് നിയമങ്ങള്‍ ഉപയോഗിച്ചല്ല വാവ സുരേഷ് പാബിനെ പിടിക്കുന്നത് എന്ന വിമര്‍ശനം ശക്തമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വാവ സുരേഷിനെ താക്കീത് ചെയ്തിരുന്നു. എന്നാലും വാവ സുരേഷ് ചികിത്സയ്ക്ക് ശേഷവും സുരക്ഷ സജ്ജീകരണങ്ങളില്ലാതെ ആണ് പാബിനെ പിടിച്ചിരുന്നത്.
കുറിച്ചിയിലെ അപകടത്തിന് ശേഷം വനം വകുപ്പ് നിയമങ്ങള്‍ പാലിച്ചായിരുന്നു പാബിനെ വാവ സുരേഷ് പിടിച്ചത്. പത്തനംതിട്ട കോന്നിയിലാണ് വാവ സുരേഷിന്റെ ഇത്തരത്തില്‍ ആദ്യ പാബുപിടുത്തം നടന്നത്. മണ്ണീറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ രാജവെബാലയെ ആണ് വനം വകുപ്പിന്റെ പാബുപിടുത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവ സുരേഷ് പിടിച്ചത്.
സേഫ്റ്റി ബാഗും, ഹുക്കും ഉപയോഗിച്ചായിരുന്നു വാവ സുരേഷിന്റെ പാബുപിടുത്തം. സാധാരണ വെറും കൈയോടെ മറ്റ് സുരക്ഷ മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്നു വാവ സുരേഷ് പാബിനെ പിടിക്കാറുള്ളത്. എത്ര ഉഗ്രവിഷമുള്ള പാബാണെങ്കിലും ഇതായിരുന്നു വാവ സുരേഷ് അവലംബിച്ചിരുന്ന രീതി. ഇത്തരത്തില്‍ പിടിക്കുബോള്‍ നിരവധി തവണ വാവ സുരേഷിന് പാബിന്റെ കടിയേല്‍ക്കുകയും ചെയ്തിരുന്നു.
മണ്ണീറയില്‍ ജനവാസ മേഖലയിലാണ് പാബിനെ കണ്ടത്. പാബിനെ കണ്ട ഉടനെ തന്നെ വിവരം വാവ സുരേഷിനെയും കോന്നിയിലെ വനം വകുപ്പ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നാട്ടുകാര്‍ അറിയിച്ചിരുന്നു. ചിറ്റാറിലുണ്ടായിരുന്ന വാവ സുരേഷ് ആണ് ആദ്യം സ്ഥലത്ത് എത്തിയത്. എന്നാല്‍ വനം വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വനപാലകര്‍ക്കായി വാവ സുരേഷ് കാത്ത് നിന്നു.
വൈകാതെ തൊട്ടുപുറകെ വനപാലകരും എത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിനീഷിനൊപ്പം ചേര്‍ന്നാണ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവ സുരേഷ് പാബിനെ പിടിച്ചത്.
അതിനിടെ പാബുകളെ പിടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നു ചൂണ്ടിക്കാട്ടി വാവ സുരേഷിനെതിരെ വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. ലൈസന്‍സ് ഇല്ലാതെ പാബു പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുള്ള കുറ്റമാണ്. പാബു പിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷ് ഇതുവരെ വനം വകുപ്പിന്റെ ലൈസന്‍സ് എടുത്തിട്ടില്ല.
ലൈസന്‍സിനായി വാവ സുരേഷ് അപേക്ഷിച്ചിട്ടുമില്ല. വാവ സുരേഷിന്റെ പാബുപിടിത്തം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് എന്ന് നിരവധി തവണ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ മൂന്നര പതിറ്റാണ്ടില്‍ ഏറെയായി പാബുകളെ പിടിക്കുന്ന തനിക്ക് അതിനായി ലൈസന്‍സ് എന്തിനാണ് എന്നായിരുന്നു വാവ സുരേഷ് ചോദിക്കാറുള്ളത്.




