വാർത്താ :- സുന്ദരേശൻ പോത്തൻകോട്
കാണാതായ കശ്മീര്‍ സ്വദേശി മണ്‍ദീപ് സിങ്ങിനെ കണ്ടെത്താനും ഫോണില്‍ ബന്ധപ്പെടാനും അന്വേഷണ ഉദ്യോഗസ്ഥര്‍ നാല് ദിവസമായി നടത്തുന്ന ശ്രമങ്ങള്‍ ഫലംകണ്ടിട്ടില്ല.
ദുരൂഹത നീക്കാന്‍ സൈബര്‍ സെല്ലിെന്റ സഹായം തേടിയ പൊലിസ് ഗോവയിലെ ടഗ് ഉടമയോട് വിഴിഞ്ഞത്ത് നേരിെട്ടത്താന് ആവശ്യപ്പെട്ടു. ടഗ് ഏജന്‍സി പ്രതിനിധികള്‍ ഇന്ന് വിഴിഞ്ഞം സ്റ്റേഷനിലെത്തി വിശദീകരണം നല്‍കുമെന്ന് സൂചനയുണ്ട്.
അറ്റകുറ്റപ്പണിക്കായി ഈ മാസം രണ്ടിന് എത്തിയ ടഗില്നിന്ന് അതേദിവസം തന്നെ അധികൃതരുടെ അനുവാദമില്ലാതെ ജീവനക്കാരിലൊരാളായ മണ്ദീപ്സിങ് കശ്മീരിലേക്ക് പോയതായാണ് കൂടെയുള്ളവര്‍ പൊലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ ക്രൂ ചേഞ്ചിങ്ങിെന്റ ഭാഗമായി എമിഗ്രേഷന്‍ അധികൃതര്‍ എത്തിയപ്പോള്‍ മണ്‍ദീപ് സിങ് എന്ന പേരില്‍ മറ്റൊരു ജീവനക്കാരനാെണത്തിയത്. തിരിച്ചറിയല്‍ രേഖകളുടെ പരിശോധനയില്‍ ആള്‍മാറാട്ടം കണ്ടെത്തിയ എമിഗ്രേഷന്‍ അധികൃതര്‍ ഉത്തര്‍പ്രദേശ് സ്വദേശി ഹിമാന്‍ഷു സിങ്ങിനെ പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറി.
അന്നുമുതല്‍ മണ്‍ദീപ് സിങ്ങുമായി ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതോടെ ഇയാള്‍ നാട്ടിലേക്ക് പോയെന്ന സഹപ്രവര്‍ത്തകരുടെ മൊഴി സ്ഥിരീകരിക്കാനാകാതെ വന്ന പൊലീസ് മണ്‍ദീപ് സിങ്ങിെന്റ ഫോണ്‍ രജിസ്റ്റര്‍ പരിശോധിക്കാന്‍ സൈബര്‍ സെല്‍ സഹായം തേടുകയായിരുന്നു.
ആള്‍മാറാട്ടത്തിന് പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശി ഹിമാന്‍ഷു സിങ്ങിനെ വ്യാഴാഴ്ച രാത്രിയില്‍ ജാമ്യത്തില്‍വിട്ടു. എന്നാല്‍ കേസന്വേഷണം കഴിയും വരെ ടഗും ജീവനക്കാരും വിഴിഞ്ഞത്ത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.





