Home Daily news വിവരാവകാശ നിയമം, രേഖാ പകർപ്പുകൾക്ക് ഒറിജിനലിൻ്റെ ഫീസ് വാങ്ങരുത്; വിവരാവകാശ കമ്മീഷണർ.

വിവരാവകാശ നിയമം, രേഖാ പകർപ്പുകൾക്ക് ഒറിജിനലിൻ്റെ ഫീസ് വാങ്ങരുത്; വിവരാവകാശ കമ്മീഷണർ.

0

ന്യൂസ് റിപ്പോട്ടർ: എൻ എസ് നെല്ലിക്കുന്നം

വയനാട് : വിവരാവകാശ നിയമപ്രകാരം അപേക്ഷകൻ ആവശ്യപ്പെടുന്ന രേഖകളുടെയും സർക്കാർ ഫയലുകളുടെയും പകർപ്പുകൾ നൽകുമ്പോൾ ഒറിജിനലിൻ്റെ ഫീസ് വാങ്ങരുതെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്‌ദുൽ ഹക്കീം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. വിവരാവകാശ നിയമ പ്രകാരം അപേക്ഷകൻ ആവശ്യപ്പെടുന്നത് പുതിയ സർട്ടിഫിക്കറ്റുകഇല്ലെന്നും നിലവിലുള്ളവയുടെ പകർപ്പാണെന്നും കമ്മീഷൻ വ്യക്തമാക്കി. പകർപ്പ് നൽകുന്നതിന് ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസല്ലാതെ മറ്റൊന്നും ഈടാക്കാൻ പാടില്ല. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളിൽ രേഖാ പകർപ്പുകൾക്ക് ഒറിജിനൽ സർട്ടിഫിക്കറ്റിനുള്ള ‘ഫീസ് വാങ്ങുന്നതായി കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തിലാണ് കമ്മീഷൻ കർശന നിർദേശം നൽകിയത്.

ഫീൽഡ് മെഷർമെന്റ് ബുക്കിന്റെ ഒറിജിനൽ തയ്യാറാക്കുന്നതിനുള്ള ഫീസ് പകർപ്പിനും ഫിസ് നൽകണമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. പൊതുഭരണ വകുപ്പിറക്കിയ സർക്കുലർ വിവരാവകാശ നിയമത്തിനെതിരാണെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട വിദ്യാർത്ഥിയോട് യൂണിവേഴ്‌സിറ്റി നിശ്ചയിച്ച ഫീസ് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് കൊടുക്കേണ്ടതില്ലെന്ന് കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷന്റ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വിവരാവകാശ അപേക്ഷകൾക്ക് നിയമത്തിൽ പറയുന്നതിനേക്കാൾ കൂടുതൽ ഫീസ് വാങ്ങാനും ഉത്തരവിടാനും ആർക്കും അധികാരമില്ലെന്നും
കമ്മീഷണർ വ്യക്തമാക്കി.
വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയിൽ വിവരം ലഭ്യമാക്കുന്നതിന് കാല താമസം വരുത്തരുത്. അപേക്ഷകർക്ക് വിവരങ്ങൾ ലഭ്യമാക്കാനും രേഖകൾ ഓഫീസുകളിൽ സൂക്ഷിക്കാനും ഉദ്യോഗസ്ഥർ മാധ്യസ്ഥരാണ്. വിവരം ലഭ്യമല്ല, വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികൾ അംഗീകരിക്കാനാവില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.പൊതു ജനങ്ങൾക്കുള്ള അജ്ഞത പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കലാലയങ്ങളിൽ ആർടിഐ ക്ലബ്ബുകൾ ആരംഭിക്കും. ജില്ലയിൽ ആർ.ടി.ഐ ക്ലബ്ബുകളുടെ പ്രവർത്തനം പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ച് ആരംഭിക്കും. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. ആർ ടി ഐ ക്ലബ്ബ് അംഗങ്ങൾ നിയമ പഠനത്തിന് ചേർന്നാൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ ആസ്ഥാനത്ത് അവർക്ക് ഇൻറേൺ ഷിപ്പും നല്കും. സാധാരണക്കാരന് നീതിയും സത്യസന്ധവുമായ വിവരങ്ങൾ ലഭിക്കുന്നതിനുള്ള കോടതിയാണ് വിവരാവകാശ കമ്മീഷനെന്നും ഡോ. എ അബ്ദുൽ ഹക്കീം വ്യക്തമാക്കി.സിറ്റിങിൽ 18 ഫയലുകൾ പരിഗണിച്ചു. ഇതിൽ 15 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ അടുത്ത സിറ്റിങിൽ തുടർ നടപടിക്കായി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here