ജിജോ പാലക്കാട്
മീനാക്ഷിപുരം, പാലക്കാട് :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ വുമൺസ് സലോഷിപ്പിന്റെ നേതൃത്വത്തിൽ ഇരുപത്തിരണ്ടാമത് ഏകദിന സമ്മേളനം നടന്നു. ഐപിസി പാലക്കാട് നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.വി മത്തായി ഉദ്ഘാടനം ചെയ്തു.മീനാക്ഷിപുരം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിജി ഫിലിപ്പ് അധ്യക്ഷനായിരുന്നു.സിസ്റ്റർ ഒമേഗ സുനിൽ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. നാം അപ്പക്കഷ്ണമായി നുറുക്കപ്പെടുവാനായി ഏൽപ്പിച്ചു കൊടുത്താൽ അനേകരുടെ ആത്മീയ വിശപ്പടക്കുന്നതിന് കാരണമാകും എന്നും അതിനായി സഹോദരിമാർ ദൈവങ്ങളിൽ ഏൽപ്പിച്ചു കൊടുക്കണം എന്നും ദൈവവചനത്തിൽ നിന്നും താൻ പ്രബോധിപ്പിച്ചു.
പാലക്കാട് സോണൽ വുമൺസ് ഫെലോഷിപ്പിന്റെ പ്രവർത്തനങ്ങൾ പ്രസിഡണ്ട് സിസ്റ്റർ മോൻസി മത്തായി, സെക്രട്ടറി സിസ്റ്റർ ഡെയ്സി ബിനു, ട്രഷറർ സിസ്റ്റർ.എലിസബത്ത് ബിജു എന്നിവരുടെ നേതൃത്വത്തിൽ അനുഗ്രഹീതമായി നടക്കുന്നു. എല്ലാ സെന്ററിലെയും സെക്രട്ടറിമാർ തങ്ങളുടെ സെന്ററിലെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സോണൽ സോദരി സമാജത്തിന്റെ നേതൃത്വത്തിൽ ക്യാഷ് അവാർഡുകളും തയ്യൽ മെഷീനുകളും വിതരണം ചെയ്തു. മീനാക്ഷിപുരം ഐപിസി എബനേസർ ചർച്ചിൽ വച്ച് നടന്ന സമ്മേളനത്തിൽ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സെന്റർ ശുശ്രൂഷകന്മാരും, കർതൃദാസീ ദാസന്മാരും പങ്കെടുത്തു.



