Home Daily news ശാരോൻ ഫെലോഷിപ്പ് ചർച്ച് ; യു എ ഇ റിജിയൻ വാർഷിക കൺവെൻഷൻ 17 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ; യു എ ഇ റിജിയൻ വാർഷിക കൺവെൻഷൻ 17 മുതൽ

0

വാർത്താ:- സൈമൻ കാസർഗോഡ്

ഷാർജ :ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്
യു.എ. ഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ 19 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ദിവസവും വൈകിട്ട് 7.30 ന് ആരംഭിക്കും. പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉത്ഘടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ഡോ. കെ.ബി. ജോർജ്കുട്ടി, അജി ആൻറണി എന്നിവർ ദൈവവചനം സംസാരിക്കും. റീജിയൺ സംയുക്ത ആരാധന നവംബർ 19 വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കും അന്തർദേശീയ പ്രസിഡണ്ട് പാസ്റ്റർ. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തും.
വിവിധ സഭാ ക്വയറുകൾ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. കൺവെൻഷൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തീയായതായി റീജിയൺ സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here