Home Daily news സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. നാലാം റാങ്ക് മലയാളിയായ പി.കെ സിത്ഥാർഥ് രാംകുമാറിന്

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. നാലാം റാങ്ക് മലയാളിയായ പി.കെ സിത്ഥാർഥ് രാംകുമാറിന്

0

തോമസ് ജേക്കബ് കണ്ണൂർ

ന്യൂഡൽഹി: സിവിൽ സർവീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവിൽ സർവീസ് നേട്ടമാണിത്. 2022 ൽ 121-ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവിൽ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.
മലയാളികളായ വിഷ്ണു ശശികുമാർ 31-ാം റാങ്കും അർച്ചന പിപി 40-ാം റാങ്കും രമ്യ ആർ 45-ാം റാങ്കും നേടിയിട്ടുണ്ട്. ബെൻജോ പി ജോസ് (59), കസ്‌തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), മഞ്ജുഷ ബി.ജോർജ് (195), നെവിൻ കുരുവിള തോമസ് (225), ഫാത്തിമ ഷിംന (317), അമൃത എസ് (398) എന്നിവരാണ് ഉയർന്ന റാങ്ക് നേടിയ മറ്റ് മലയാളികൾ.
1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023 നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറിൽ മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയിൽ വിജയിച്ചവർക്ക് ജനുവരി 2 മുതൽ ഏപ്രിൽ 9 വരെയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here