ലോക പ്രസിദ്ധമായ മാരാമൺ കൺവൻഷന്റെ 127-ാ മത് മഹായോഗം 2022 ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച മുതൽ 20-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും.
മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. ജനുവരി 5 ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പന്തലിന് കാൽനാട്ടി. ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബസേലിയോസ്

മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ, ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, ബിഷപ്പ് ദിലോരാജ് ആർ. കനകസാബൈ ശ്രീലങ്ക (ആംഗ്ലിക്കൻ ബിഷപ്പ്, കൊളംബോ, റവ.ഡോ.ജോൺ സാമുവേൽ പൊന്നുസാമി-ചെന്നൈ (ഗുരുകുൽ സെമിനാരി അദ്ധ്യാപകൻ), റവ.അസിർ
എബനേസർ (നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രടറി),മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്താ എന്നിവർ ഈ വർഷത്തെ മുഖ്യ പ്രസംഗകരാണ്.
കോവിഡ്-19
മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ഗവൺമെന്റ് നിർദ്ദേശപ്രകാരം ഫെബ്രുവരി മൂന്നാം വാരം നിലവിലിരിക്കുന്ന


[കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്.
ഓരോയോഗത്തിലും പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വളരെ പരിമിതമാകയാൽ വിശ്വാസസമൂഹം ടിവി, സോഷ്യൽ മീഡിയ എന്നിവയിലൂടെയുള്ള ലൈവ് ടെലികാസ്റ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തേണ്ട താണ്.
സർക്കാർ
നിഷ്കർഷിക്കുന്ന
സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിട ക്രമീകരണമാണ് പന്തലിനുള്ളിൽ ഉണ്ടാകുക. മാസ്ക് ധരിക്കാതെ ആരും തന്നെ പന്തലിൽ പ്രവേശിക്കരുത്.
തിങ്കൾ മുതൽ ശനി വരെ രാവിലെ 10.00 നും, വൈകിട്ട് 05.00 നും നടക്കുന്ന പൊതുയോഗങ്ങൾക്കു പുറമെ രാവിലെ 7.30 മുതൽ 8.30 വരെ സ്ത്രീകൾക്കുംപുരുഷന്മാർക്കുമായി സംയുക്ത ബൈബിൾ ക്ലാസ്സുകളും നടക്കും. കുട്ടികൾക്കായുള്ള ബൈബിൾ ക്ലാസുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 ഓൺലൈനായി നടത്തും.
എക്യുമെനിക്കൽ സമ്മേളനത്തിൽ വിവിധ
സഭകളുടെ
മേലദ്ധ്യക്ഷന്മാർ
പെങ്കടുക്കും.
17-ാം തീയതി ബുധനാഴ്ച രാവിലെ യുവജനങ്ങൾക്കായു ള്ള യുവവേദി യോഗങ്ങൾ വ്യാഴം
മുതൽ ശനി വരെ 3.30 ന് ക്രമീകരിച്ചിട്ടുണ്ട്.
പൂർണ്ണസമയ സുവിശേഷവേലയ്ക്കാ യി സമർപ്പിച്ചിട്ടുള്ള 12 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ ശനിയാഴ്ച രാവിലെ 7.30 ന് നടക്കും. അഭിവന്ദ്യ തിരുമേനിമാർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും. മാരാമൺ കൺവൻഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്.
യോഗങ്ങളിൽ ക്രമപരിപാലനത്തിനാ യി വൈദികരും, അത്മായ വോളന്റിയർമാരും നേതൃത്വം നൽകും.
ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായർ രാവിലത്തെ യോഗങ്ങളിലും സ്തോത്രകാഴ്ച ശേഖരിക്കും. മറ്റു യോഗങ്ങളിൽ സംബന്ധിക്കുന്നവർക്ക് പന്തലിൽ ക്രമീകരിച്ചിരിക്കുന്ന പെട്ടികളിൽ സ്തോത്രകാഴ്ച അർപ്പിക്കാവുന്നതാണ്.
കൺവൻഷനിൽ നേരിട്ട് വന്ന് സംബന്ധിച്ച് സ്തോത്രകാഴ്ച സമർപ്പിക്കുവാൻ സാധിക്കാത്തവർക്ക് പേമെന്റ് ഗേറ്റ്വേ സംവിധാനത്തിലൂടെ ആ സമയം തന്നെ സ്തോത്രകാഴ്ച അർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.




