വാർത്താ :- എൻ എസ് നെല്ലിക്കുന്നം
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ഹിമാചൽ സ്റ്റേറ്റ് വാർഷിക കൺവെൻഷന് തുടക്കമായി. 7 ന് സംയുക്ത ആരാധനയോട് സമാപനമാകും. ഇന്ന് (4/4/24) വൈകുന്നേരം 5 മണിക്ക് ‘പത്താൻകോട്, ദാക്കി നൽവ ബ്രിഡ്ജ് സമീപം ഹർ പ്രകാശ് ഡിയോസ് റിസോർട്ട് കൺവൻഷൻ സെൻ്ററിൽ പ്രാർത്ഥനയോടെ സമാരംഭിച്ച കൺവൻഷൻ ഐ.പി സി ഹിമാചൽ സ്റ്റേറ്റ് പ്രസിഡൻ്റ് റവ: റ്റെറ്റസ് ഈപ്പൻ ഉത്ഘാടനം നിർവഹിച്ചു.

സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ അജി മക്കു അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ പാസ്റ്റർ വി.ജെ തോമസ് മുംബൈ മുഖ്യസന്ദേശം നൽകി.ഐ.പി സി ബഥേൽ പത്താൻകോട് ക്വയർ ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. . ജി.എം മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ ആശംസകൾ അറിയിച്ചു.



തുടർ ദിവസങ്ങളിൽ പാസ്റ്ററന്മാരായ ബന്നി തോമസ് എറണാകുളം, കെ.എസ് ജോസഫ് കർണ്ണാടക, ജേക്കബ് ജോൺ പത്താൻകോട്, ഷാജി മാം കൂട്ടം എന്നിവർ പ്രസംഗിക്കും. ബൈബിൾ ക്ലാസ്, ഓർഡിനേഷൻ . ശുശ്രൂഷക സമ്മേളനം , പുത്രികാ സംഘടനകളുടെ വാർഷികം. സംയുക്ത ആരാധന കർത്തൃമേശ എന്നിവയും ഉണ്ടാകും





