Home Uncategorized *പാസ്റ്റർ സി.സി തോമസിന് സ്വീകര ണവും, അനുമോദന സമ്മേളനവും*

*പാസ്റ്റർ സി.സി തോമസിന് സ്വീകര ണവും, അനുമോദന സമ്മേളനവും*

0

എൻ.എസ് നെല്ലിക്കുന്നം

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് ആയി നിയമിതനായ കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസിനെ അനുമോദിക്കുന്നു. (നാളെ) ജൂലൈ 23 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെൻ്ററിൽ സ്വീകരണസമ്മേളനം നടക്കും.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ റെജി അധ്യക്ഷത വഹിക്കും.
പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ( ഐപിസി സ്റ്റേറ്റ് സെക്രട്ടറി), ഡോ. ഐസക്ക് വി മാത്യൂ( അസിസ്റ്റൻ്റ് സൂപ്രണ്ട്, അസംബ്ലിസ് ഓഫ് ഗോഡ്), പാസ്റ്റർ ജോൺസൺ കെ സാമുവേൽ( വൈസ് പ്രസിഡൻ്റ്, ശാരോൺ ഫെലോഷിപ്പ് ചർച്ച്), പാസ്റ്റർ പി റ്റി കുരുവിള ( സ്റ്റേറ്റ് പ്രസിഡൻ്റ്, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ എൻ പി കൊച്ചുമോൻ( ഓവർസിയർ, ചർച്ച് ഓഫ് ഗോഡ്, കേരളാ റീജിയൻ), പാസ്റ്റർ രാജു ആനിക്കാട്( ജോയിൻ്റ് സെക്രട്ടറി, ഐപിസി), എന്നിവർ പ്രസംഗിക്കും.
ഡോ. ഷിബു കെ മാത്യൂ,( എജ്യുക്കേഷൻ ഡയറക്ടർ) പാസ്റ്റർ സാംകുട്ടി മാത്യൂ ( കൗൺസിൽ സെക്രട്ടറി), പാസ്റ്റർ പി എ ജെറാൾഡ് (ജോ. സെക്രട്ടറി). പാസ്റ്റർ ഷിജു മത്തായി (ട്രഷറാർ), ജോസഫ് മറ്റത്തുകാല (സ്റ്റേറ്റ് ബോർഡ് സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here