വാർത്താ:- ഷാജി വർഗീസ് കലയപുരം
അപ്പർകുട്ടനാട്ടിൽ നിരവധി വീടുകളും റോഡുകളും വെള്ള ത്തിൽ .
പെരുമഴയിലും കിഴക്കൻ
വെള്ളത്തിന്റെ കു ത്തൊഴുക്കിലും അപ്പർ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി .
ജലനിരപ്പ് അപകട നില യിലാണ് ഉയരുന്നത്.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ജന ങ്ങളെ ക്യാമ്പുകളിലേ ക്കു മാറ്റി പാർപ്പിക്കാൻ തുടങ്ങി. ജനപ്രതിനിധികളും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനം ഏറ്റെടുത്തു.
താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിലാണ്. ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയാണ്.
തിരുവല്ലാ-അമ്പലപ്പുഴ സംസ്ഥാന പാതിയിൽ നെടുമ്പ്രത്ത് റോഡിൽ വെള്ളം കയറി.

നീരേറ്റുപുറം-കിടങ്ങറ, എടത്വ-മാമ്പുഴക്കരി, എടത്വ-വേഴപ്രാ, എന്നീ റോഡുകളിലും വെള്ളം കയ റിയിട്ടുണ്ട്.
പമ്പാനദിയിലേയും മ ണിമലയാറ്റിലേയും ജല നിരപ്പ് അപകട നിലയിൽ ഉയരുന്നു.
24മണിക്കൂറിനുള്ളിൽ നദികളിലെ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയർന്നി ട്ടുണ്ട്. പ്രാദേശിക തോടു കളുംഇടത്തോടുകളും കരകവിഞ്ഞ് ഒഴുകുക യാണ്.
നെടുമ്പ്രം, നിരണം, മുട്ടാർ, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായ ത്തുകളിലാണ് ജലനിര പ്പ് ക്രമാതീതമായി ഉയരു ന്നത്. തലവടി കുതിര ച്ചാൽ പുതുവൽ കോളനിയിലെ നിരവധി കുടും ബങ്ങളെ ക്യാമ്പുകളിലേ ക്കു മാറ്റി.
അപ്പർ കുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽ മുങ്ങുന്ന പ്രദേശമാണ് കുതിരച്ചാൽ കോളനി. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും ഇതേ അവസ്ഥയാണ് നില നിൽക്കുന്നത്.
വീടുകളിൽ നിന്നും വ്യദ്ധരേയും സ്ത്രീകളേയും കുട്ടികളേയും വള്ളങ്ങ ളിലും
ചെങ്ങാടങ്ങളിലും ഉയർന്ന സ്ഥലത്തേ മാറ്റി.
നദീതീരങ്ങളിൽ താമ സിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. തലവടി, മുട്ടാർ, വീയപുരം, എടത്വ പഞ്ചായത്തുകളിൽ നിരവധി ക്യാമ്പുക ളുടെ പ്രവർത്തനം ആ രംഭിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തല ത്തിൽ പനിയുള്ളവരെ പ്രത്യേകം സ്ഥലങ്ങളിൽ പാർപ്പിക്കാനാണ് തീരു മാനം. നെൽകർഷകരും ആശങ്കയിലാണ്. മഴ അല്പം ശമിച്ചെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവു നിലച്ചില്ല. മരിയാപുരം പോച്ച റോഡിലെ എം പി പാലത്തിൽ മാലിന്യങ്ങൾ അടിഞ്ഞ അവ സ്ഥയിലാണ്






