Home Daily news *ഐ.പി സി. സണ്ടേസ്കൂൾ പവർ വി ബി എസ് ലിഡേഴസ് ട്രെയിനിങ്ങ് സംസ്ഥാന തല ഉത്ഘാടനം...

*ഐ.പി സി. സണ്ടേസ്കൂൾ പവർ വി ബി എസ് ലിഡേഴസ് ട്രെയിനിങ്ങ് സംസ്ഥാന തല ഉത്ഘാടനം നടന്നു.*

0

News : NS Nellikunnam

കുമ്പനാട്: ഐപിസി സൺഡേസ്കൂൾ പവർ വിബിഎസ് ലീഡേഴ്സ് ട്രെയിനിങ്ങ് സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച്ച (6/1/25) രാവിലെ 9.30 മുതൽ മാരാമൺ ഐപിസി ഹാളിൽ നടന്നു.
പവർ വി ബിഎസ് വർക്കിങ്ങ് ചെയർമാൻ പാസ്റ്റർ ഡിലു ജോൺ ഉദ്ഘാടനം ചെയ്തു.. മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിച്ചു.. ഐപിസി ജനറൽ ജോയിൻ്റ് സെക്രട്ടറി ഡോ.വർക്കി ഏബ്രഹാം കാച്ചാണത്ത്, സൺഡേസ്കൂൾ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, പാസ്റ്റർ ജിബു തോമസ്, ജസ്റ്റിൻ നെടുവേലിൽ എന്നിവർ ക്ലാസ്കൾ നയിച്ചു.. 2025 വേനൽ അവധിക്കാലത്ത് നടക്കുന്ന വി ബി എസുകൾക്കുള്ള ലീഡേഴ്സിനുള്ള പരിശീലനം നൽകുകയും, സൺഡേസ്‌കൂൾ അധ്യാപകർ, വിബിഎസ് – യുവജന പ്രവർത്തകർ തുടങ്ങിയവർക്ക് പ്രയോജനപ്രദമായ ക്ലാസുകളും ആക്ടിവിറ്റികളും ലഭ്യമാക്കുകയും ചെയ്തുയെന്നും ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ ബിജു മാത്യു ഇടമൺ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here