Home Daily news ഐ.പി.സി. കേരള സ്റ്റേറ്റ്, എക്സിക്യൂട്ടീവ്സ് പ്രളയ ബാധിത പ്രദേശം ഇന്ന്(23-10-21) സന്ദർശിച്ചു

ഐ.പി.സി. കേരള സ്റ്റേറ്റ്, എക്സിക്യൂട്ടീവ്സ് പ്രളയ ബാധിത പ്രദേശം ഇന്ന്(23-10-21) സന്ദർശിച്ചു

0

വാർത്ത:- തോമസ് ജേക്കബ് കണ്ണൂർ

കരളലിയിപ്പിക്കുന്ന ദൃശ്യം; വാസ്തവമായും ദുരന്ത ഭൂമി തന്നെ മുണ്ടക്കയം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തോട് പ്രകൃതി കലി തുള്ളിയപ്പോൾ സകല സ്വപ്നങ്ങളും , നീണ്ട വർഷങ്ങളുടെ അദ്ധ്വാനങ്ങളും തകർന്നടിഞ്ഞ വിങ്ങിപൊട്ടലിന്റെ ഞരക്കങ്ങൾ മാത്രമാണീ പ്പോൾ മുണ്ടക്കയം. കേരളത്തിന്റെ സൗന്ദര്യ റാണി എന്നറിയപ്പെടുന്ന ഇടുക്കി മലയോരത്തിന്റെ അടിവാരമായ മുണ്ടക്കയം. ഇന്ന്-ദുരന്ത ഭൂമിയായി.

ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളായ മുണ്ടക്കയം, കുട്ടീക്കൽ, കൊക്കയാർ എന്നീ പ്രദേശങ്ങൾ ളാണ് സന്ദർശിച്ചത്. അർഹരായ ദൈവദാസന്മാർക്കും വിശ്വാസികൾക്കും അടിയന്തിരമായ സാമ്പത്തിക സഹായം വിതരണം ചെയ്തു. കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി. സി ഏബ്രഹാം, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ ബ്രദർ. പി.എം ഫിലിപ് എന്നിവരടങ്ങിയ ടീമാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്.

പ്രളയ ബാധിത പ്രദേശങ്ങളിലെ സഭകൾ ഉൾപ്പെടുന്ന സെന്ററുകളിലെ ശുശ്രുഷകരായ പാസ്റ്റർ പി.സി മാത്യൂസ് (പാലാ ഈസ്റ്റ്), പാസ്റ്റർ മാത്യൂ പി ഡേവിഡ് (പാറത്തോട്), പാസ്റ്റർ ഈ.ടി കുഞ്ഞുമോൻ (മുണ്ടക്കയം), പാസ്റ്റർ ബിനോയ് ചാക്കോ (എരുമേലി സെന്റർ പ്രതിനിധി) എന്നിവർ സന്നിഹിതരായിരുന്നു.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ശുശ്രുഷകർക്കും വിശ്വാസികൾക്കും തുടർന്നും ലഭ്യമാകുന്ന നിലയിൽ സഹായങ്ങൾ നൽകുമെന്നും എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. ഇതിലേക്കായി വിശ്വാസി സമൂഹത്തിന്റെ പ്രാർത്ഥനയും സഹകരണവും അത്യന്താപേക്ഷിതമാണെന്നും നമ്മുടെ സഹോദരങ്ങൾക്ക് അവരുടെ വേദനയിൽ കൈത്താങ്ങായി നിലനിൽക്കണമെന്നും സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു.

മുണ്ടക്കയം ദുരന്ത ഭൂമി സന്ദർശിച്ച സ്റ്റേററ് എക്സിക്യൂട്ടിവ് ബിന് ജി.എം മീഡിയാ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here