Home Uncategorized IPC മലബാർ മിഷൻ ബോർഡ് പ്രവർത്തന ഉദ്ഘാടനവും മലബാർ മേഖല പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും

IPC മലബാർ മിഷൻ ബോർഡ് പ്രവർത്തന ഉദ്ഘാടനവും മലബാർ മേഖല പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും

0

വാർത്ത :- ജിജോ പാലക്കാട്‌

നിലമ്പൂർ :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ്ന്റെ മലബാറിലെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഐപിസി മലബാർ മിഷൻ ബോർഡ്ന്റെ പ്രവർത്തന ഉദ്ഘാടനവും മലബാർ മേഖലയിലെ സുവിശേഷ പ്രവർത്തകരുടെ കുടുംബ സംഗമവും 2026 സെപ്റ്റംബർ മാസം ഒമ്പതാം തീയതി (09/09/2026) ചുങ്കത്തറ മലബാർ തിയോളജിക്കൽ സെമിനാരി ക്യാമ്പസിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന സമ്മേളനം ഉച്ചയ്ക്ക് 2 മണിയോടെ പര്യവസാനം കുറിക്കും. ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ കെ സി ഉമ്മൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും. മലബാർ മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ ജെയിംസ് വർഗീസ്, മലബാർ മേഖലാ പ്രസിഡണ്ട് പാസ്റ്റർ ബാബു എബ്രഹാം തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മലബാറിന്റെ മണ്ണിൽ സുവിശേഷത്തിന്റെ ദീപശിഖ കെടാതെ സൂക്ഷിക്കുന്ന അനുഗ്രഹീതരായ കർതൃദാസീ ദാസന്മാർ ഒരുമിച്ച് ചേരുന്ന ഈ ദിനം മലബാറിലെ പ്രവർത്തനങ്ങൾക്ക് ഒരു ഉത്തേജനമായി മാറും എന്ന് പ്രതീക്ഷിക്കുന്നു…വിവിധ ഏരിയകളായി ആരംഭിക്കുന്ന പുതിയ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ഏരിയാ കോർഡിനേറ്റർമാരെ അന്നേദിവസം നിയമിക്കും. 7 വർഷം പൂർത്തീകരിച്ച ദൈവദാസന്മാരുടെ ഓർഡിനേഷൻ സർവീസും ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യ പെന്തക്കോസ്ത്  ദൈവസഭ നിലവിൽ കടന്നുപോകുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള നിജസ്ഥിതി വിശദീകരിക്കുവാൻ ചുമതലപ്പെട്ട ദൈവദാസന്മാർ സന്നിഹിതരായിരിക്കും. അന്നേദിവസം ഐപിസി മലബാർ മേഖലയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന തിയോളജിക്കൽ ബോർഡിന്റെ നയപ്രഖ്യാപനം നിർവഹിക്കുന്നതാണ്.

മലബാർ മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭമായി നിത്യതയിൽ ചേർക്കപ്പെട്ട ദൈവദാസന്മാരുടെ പത്നിമാർക്കുള്ള വിധവാ ധനസഹായ വിതരണ ഉദ്ഘാടനവും അന്നേദിവസം നിർവഹിക്കുന്നതാണ്.

മലബാറിലെ സുവിശേഷ വേലയ്ക്ക് കരുത്തുറ്റ കൈത്താങ്ങലായി മാറുവാൻ ദൈവത്താൽ നിയോഗിതരായ  ഐപിസി മലബാർ മേഖലയിലെ എല്ലാ സുവിശേഷ പ്രവർത്തകർക്കും  ജിഎം മീഡിയ യുടെ ആശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here