Home Daily news നാളെ അർദ്ധരാത്രി മുതൽ KSRTC ബസ് പണിമുടക്ക്

നാളെ അർദ്ധരാത്രി മുതൽ KSRTC ബസ് പണിമുടക്ക്

0

ന്യൂസ്:- അജീഷ് തിരുവനന്തപുരം

കെഎസ്‌ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യുണിയനുകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
നാളെ അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. അതേ സമയം യൂണിയനുകള്‍ സമരത്തിന് പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവര്‍ത്തിച്ചു. സമരം നടത്തരുതെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്കരണം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.ചര്‍ച്ച പരാജയപ്പെട്ടതോടെ പണി മുടക്കുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വേണ്ടി വന്നാല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നത് ആലോചനയിലുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. ടിഡിഎഫ്, ബിഎംഎസ്, കെഎസ്‌ആര്‍ടിഎ എന്നി മൂന്ന് സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാർത്താ : അജീഷ് തിരുവനന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here