Home Daily news ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാം തമിഴ് നാടിന് കേരളത്തിന്റെ അനുമതി

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാം തമിഴ് നാടിന് കേരളത്തിന്റെ അനുമതി

0

ജി.എമ്മിന് വേണ്ടി കണ്ണൂരിൽ നിന്നും തോമസ് ജേക്കബ്

ചെന്നൈ.. മുല്ലപ്പെരിയാറിൽ
ബേബി ഡാമിനു താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകി. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് സ്റ്റാലിൻ കത്തയച്ചു.
ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. മരങ്ങൾ വെട്ടി നീക്കുന്നതോടെ തമിഴ് ബേബി ഡാം ബലപ്പെടുത്തൽ ആരംഭിക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് ജലവിഭവ മന്ത്രി എസ്.ദുരൈമുരഗനും ഇക്കാര്യ ആവശ്യപ്പെട്ടിരുന്നു.

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടാനാണ് കേരളം തമിഴ്നാടിന് അനുമതി നൽകിയത്. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാൻ തീരുമാനം സഹായിക്കുമെന്ന് സ്റ്റാലിൻ കത്തിൽ പറഞ്ഞു. ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനുള്ള തടസ്സം ഇതോടെ നീങ്ങിയെന്നും സ്റ്റാലിൻ പറഞ്ഞു. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാർ പറഞ്ഞിരുന്നു. എന്നാൽ ജലനിരപ്പ് 152 അടിയാക്കുന്നതിനെ കുറിച്ച് സ്റ്റാലിന്റെ കത്തിൽ പരാമർശമില്ല. വണ്ടിപ്പെരിയാറിൽ നിന്ന് ഡാമിലേക്കുള്ള റോഡ് നന്നാക്കാനും അനുമതി വേണമെന്നും കത്തിൽ സ്റ്റാലിൻ അഭ്യർത്ഥന ചെയ്തിരുന്നു.

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ വെട്ടാമെന്ന് കേരളം; നന്ദി പറഞ്ഞ് സ്റ്റാലിൻ

LEAVE A REPLY

Please enter your comment!
Please enter your name here