Home Daily news 74-ാം മത് സംസ്ഥാന പി. വൈ പി എ ക്യാമ്പിന് ചരൽക്കുന്നിൽ അനുഗ്രഹീത സമാപ്തി

74-ാം മത് സംസ്ഥാന പി. വൈ പി എ ക്യാമ്പിന് ചരൽക്കുന്നിൽ അനുഗ്രഹീത സമാപ്തി

0

തോമസ് ജേക്കബ് കണ്ണൂർ

ചരൽക്കുന്ന് : 74-ാംമത് സംസ്ഥാന പി വൈ പി എ ജനറൽ ക്യാമ്പ് സീസൺ 4 ക്യാമ്പിന് അനുഗ്രഹീത സമാപ്തി.
(വിശദമായ വാർത്ത & അതത് പ്രോഗ്രാമിന്റെ ഫേസ്ബുക്ക് ലിങ്ക് എന്നിവ ഇതോടൊപ്പം)
ഉത്ഘാടന സമ്മേളനം

ഐപിസിയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ ഉത്ഘാടനം നിർവഹിച്ച ക്യാമ്പിൽ
ഡോ. എബി പീറ്റർ വിഷയ അവതരണം നടത്തി.
Link:
https://fb.watch/aaClrptb zD/

രജിസ്ട്രേഷൻ:

കോവിഡ് പ്രോട്ടോകോൾ പ്രകാരം 200 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയ സമ്മേളനത്തിൽ 250-ൽ ലേറെ പേർ പങ്കെടുത്തു.

മിഷൻ ചലഞ്ച്:

വടക്കേ ഇന്ത്യൻ പ്രവർത്തനങ്ങൾക്കാ യും, സുവിശേഷ വേലയ്ക്കായും 25 യുവതീ യുവാക്കൾ ജീവിതം സമർപ്പിച്ചതും, പുതിയ തീരുമാനങ്ങളോടെ ജീവിതത്തിന്റെ ചുവട് വെയ്പ്പുകൾക്ക് പല യുവജനങ്ങളും തീരുമാനിച്ചതും വേറിട്ട അനുഭവങ്ങളായി. ക്രിസ്തുവിന്റെ മഹത്തായ ദൗത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന സന്ദേശമായിരുന്നു മിഷൻ ചലഞ്ച്
നിർവഹിച്ച ഡോ എബി പി. മാത്യുവിന്റേത്. Link:
https://fb.watch/aaCROS nVZ2/

വചന ശുശ്രൂഷ:

ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്, വൈസ് പ്രസിഡന്റ് പാസ്റ്റർ. വിത്സൻ ജോസഫ്, പാസ്റ്റർ രാജു മേത്ര, പാസ്റ്റർ, ബി. മോനിച്ചൻ കായംക്കുളം, റവ. വി.പി ഫിലിപ്പ് എന്നിവർ മുഖ്യസന്ദേശങ്ങളും, പാസ്റ്റർ ജോസ് കെ എബ്രഹാം, പാസ്റ്റർ സാബു ചാപ്രത്ത് സുവി. വിത്സൻ ശാമുവൽ, സിസ്റ്റർ ഒമേഗ സുനിൽ എന്നിവർ ലഘുസന്ദേശങ്ങളും പാസ്റ്റർ കെ. പി കുര്യൻ, ബ്രദർ ഷാജി മങ്ങാട്ട് എന്നിവർ ആശംസകളും അറിയിച്ചു. Link:
https://fb.watch/aaCUyL m2cw/

സിമ്പോസിയം:

സിമ്പോസിയം, ചർച്ച എന്നിവയ്ക്ക് പാസ്റ്റർ. രാജു ആനിക്കാട്,
ബ്രദർ ലൈജു ജോർജ്ജ് കുന്നത്തു എന്നിവർ നേതൃത്വം നൽകി.
Link:
https://fb.watch/aaD69Er YEZ/

കൗൺസിലിംഗ്
സെഷൻ:

പ്രൊഫ. സാം സ്കറിയാ, ഡോ. ഗ്രേസ് ലാൽ, ഇവാ. ഷാർലെറ്റ് എന്നിവർ വിവിധ
സെഷനുകളിൽ ക്ലാസ്സുകൾ നയിച്ചു. Link:
https://fb.watch/aaD9fz7 W80/

കാത്തിരിപ്പ്
യോഗം:

പാസ്റ്റർ. ബിനു ഫിലിപ്പ് ചെന്നിത്തല കാത്തിരിപ്പ് യോഗത്തിൽ ശ്രുശ്രൂഷിച്ചു,

ആദരവ്:

പി വൈ പി എ
പ്രവർത്തനങ്ങൾക്കുള്ള സമഗ്ര
സംഭാവനയ്ക്കുള്ള
അംഗീകാരമായി സംസ്ഥാന പി വൈ പി എ ബ്രദർ. സി.വി മാത്യു, ബ്രദർ വർക്കി
എബ്രഹാം കാച്ചാനത്ത് എന്നിവരെ ആദരിച്ചു. കൂടാതെ സംസ്ഥാന പി വൈ പി എ
നേതൃത്വനിരയിലുള്ളവർക്ക് പാസ്റ്റർ ജോൺ റിച്ചാർഡ് സ്പോൺസർ ചെയ്ത മൊമെന്റോ & പാസ്റ്റർ സാം ഡാനിയേൽ നൽകിയ
ക്യാഷ് അവാർഡ് നൽകി ആദരിച്ചു.

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും, സൺഡേ സ്കൂൾസ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ ബ്രദർ അജി കല്ലുങ്കൽ പി വൈ പി എ നേതൃത്വനിരയിലുള്ള പ്രവർത്തകരെ പരിചയപ്പെടുത്തുകയും , പാസ്റ്റർ സാം ഡാനിയേൽ, ബ്രദർ ജി. കുഞ്ഞച്ചൻ, പാസ്റ്റർ ജെയിംസ് വർഗീസ് പാലക്കാട്, പാസ്റ്റർ സണ്ണി എബ്രഹാം പാസ്റ്റർ സുനിൽ വേട്ടമല എക്സിക്യൂട്ടീവ്സിനുള്ള മൊമെന്റോ കൈമാറുകയും ചെയ്തു. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജി. കുഞ്ഞച്ചൻ വാളകം മുഖ്യ അതിഥിയായിരുന്നു. Link:
https://fb.watch/aaDeFo 5Jpc/

പ്രയിസ് & വർഷിപ്പ്:

ബ്രദർ ഇമ്മാനുവേൽ കെ. ബി, ഇവാ വി ഐസക്ക്, ബ്രദർ
അലക്സ് പുതുപ്പറമ്പിൽ, ബ്രദർ സ്റ്റാൻലി വയല, ബ്രദർ ജോയൽ റെജി അമ്പലനിരപ്പ് എന്നിവർ പ്രെയ്സ് & വർഷിപ്പിന് നേതൃത്വം നൽകി.ട്രാൻസ്ഫോമേഴ്സ് താലന്ത് നൈറ്റ്, ഗെയിംസ് സെഷൻ, ക്യാമ്പ് ഫയർ എന്നിവയിൽ ട്രാൻസ്ഫോമേഴ്സിന്റ പ്രവർത്തകരും വിവിധ മേഖലയിലെ യുവജന പ്രവർത്തകരും പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

സമാപന
സമ്മേളനം:

‘കർത്താവ് താൻ ഗംഭീര നാദത്തോടും..’ എന്ന പ്രത്യാശനിർഭരമായ ഗാനത്തോടെ പാടി അവസാനിച്ച ഈ വർഷത്തെ ജനറൽ ക്യാമ്പിന്റെ സമാപന സന്ദേശം ഐപിസി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി എബ്രഹാം
നൽകി. Link:
https://fb.watch/aaDlcE6

നേതൃത്വം
നൽകിയവർ:

പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ, ബ്രദർ അജി കല്ലുങ്കൽ എന്നിവർ ജനറൽ കൺവീനർമാരായി പ്രവർത്തിച്ചു, പാസ്റ്റർ ബ്ലെസ്സൻ കുഴിക്കാല, ബ്രദർ ഫിന്നി പി. മാത്യു അടൂർ, ബ്രദർ ജസ്റ്റിൻ രാജ്, ബ്രദർ ബിബിൻ കല്ലുങ്കൽ ഒപ്പം പത്തനംതിട്ട മേഖലയിലെ
പ്രവർത്തകർ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു. ബ്രദർ സന്ദീപ് വിളമ്പുകണ്ടം മീഡിയ കൺവീനറായിരുന്നു.
ഇവാ അജു അലക്സ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, സുവി ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ് എം. പീറ്റർ, ബ്രദർ വെസ്ലി പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ്
കട്ടപ്പന എന്നിവർ നേതൃത്വം നൽകി.
എല്ലാ സെഷനുകളും കാണുവാൻ, നാളിതുവരെയുള്ള പ്രവർത്തനങ്ങൾ കാണുവാൻ സംസ്ഥാന പി വൈ പി എ ഫേസ്ബുക് പേജ് സന്ദർശിക്കുക.
https://www.facebook
.com/PYPA-Kerala-State
-2018-2021
-564424023989966/

LEAVE A REPLY

Please enter your comment!
Please enter your name here