വാർത്ത: തോമസ് ജേക്കബ് കണൂർ
. വാഷിങ്ടൻ: യുഎസിലെ
സംസ്ഥാനമായ
കൊളറാഡോയിൽ അതിശക്തമായ കാട്ടുതീയിൽ ആയിരത്തോളം വീടുകൾ കത്തി നശിച്ചു. തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. 25,000 പേരാണ് മേഖലയിൽനിന്നു രക്ഷപ്പെട്ടത്. ഏതാണ്ട് 6,000 ഏക്കറിലെ വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. ഡെൻവറിനു വടക്ക് ബൗൾഡർ കൗണ്ടിയിലാണ് കാട്ടുതീ വൻദുരിതം വിതച്ചത് ലൂയിസില്ലെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് 30,000ത്തോളം ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായി വീശിയടിക്കുന്ന കാറ്റിൽ അതിവേഗത്തിലാണ് കാട്ടുതീ പടർന്നുപിടിക്കുന്നത്. ആളുകൾ ജീവനും
കൊണ്ടു പരക്കം പായുന്നതിന്റെ നെട്ടിപ്പിക്കുന്ന വിഡിയോകളാണ് പുറത്തുവരുന്നത്.


