ഷാജിവർഗ്ഗീസ് കലയപുരം
ഐ പി സി പുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം
പുനലൂർ:പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2022 മാർച്ച് 19 ശനിയാഴ്ച ഐ. പി. സി ഗ്രേയ്സ് ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ നേതൃത്വത്തിൽ വട്ടമൺ പാസ്റ്റർ തോമസുകുട്ടിയുടെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് .കെ. ഏബ്രഹാമിന്റെ നേതൃത്വത്തിൽ സെൻ്റർ സെക്രട്ടറി പാസ്റ്റർ കെ പി ജോസിൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സമ്മേളനത്തിൽ പാസ്റ്റർ ഷാജി വർഗ്ഗീസ്, പാസ്റ്റർ ഡി സാം,സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് .കെ. ഏബ്രഹാം എന്നിവർ സന്ദേശം നൽകി പാസ്റ്റർ ഷാലു വർഗ്ഗീസ് മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു.സെൻ്ററിലെ ശുശ്രൂഷകന്മാർ പങ്കെടുത്തു പാസ്റ്റർ അജിമണലിൽ
ഇവിടെ ശുശ്രൂഷിക്കുന്നു.
📝 പാസ്റ്റർ ഷാജി വർഗ്ഗീസ്
പബ്ലിസിറ്റി കൺവീനർ




