Home Daily news തമിഴ്നാടിന്റെ വളർച്ചയുടെ പ്രധാന കാരണം ക്രിസ്ത്യന്‍ മിഷ്ണറിമാര്‍: നിയമസഭാ സ്പീക്കർ എം. അപ്പാവൂ

തമിഴ്നാടിന്റെ വളർച്ചയുടെ പ്രധാന കാരണം ക്രിസ്ത്യന്‍ മിഷ്ണറിമാര്‍: നിയമസഭാ സ്പീക്കർ എം. അപ്പാവൂ

0

വാർത്താ സുനിൽ ഒറ്റപ്പാലം

ചെന്നൈ: തമിഴ്നാടിന്റെ വളർച്ചയുടെ പ്രധാന കാരണം ക്രിസ്ത്യന്‍ മിഷ്ണറിമാരാണെന്നും ക്രിസ്ത്യൻ മിഷ്ണറിമാർ ഇല്ലായിരുന്നെങ്കിൽ തമിഴ്നാട് മറ്റൊരു ബീഹാറാകുമായിരുന്നുവെന്നും നിയമസഭ സ്പീക്കർ എം. അപ്പാവൂ. മിഷ്ണറിമാരെ പുറത്താക്കിയാൽ തമിഴ്നാട്ടിൽ ഒരു വളർച്ചയും ഉണ്ടാകില്ലായെന്നും തന്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് കത്തോലിക്കാ മിഷ്ണറിമാരാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ മിഷ്ണറിമാർ മാത്രമാണ് എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സർക്കാർ സൃഷ്ടിച്ചത് നിങ്ങളാണെന്ന് മുഖ്യമന്ത്രിക്ക് (എംകെ സ്റ്റാലിൻ) അറിയാം. നിങ്ങൾക്ക് (കത്തോലിക്ക മിഷനുകൾക്ക്) മുന്നോട്ട് പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് സംസാരിക്കാം, ഞാൻ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളെ പുറത്താക്കിയാൽ തമിഴ്നാട്ടിൽ ഒരു വളർച്ചയും ഉണ്ടാകില്ല. മിഷ്ണറിമാരില്ലായിരുന്നുവെങ്കിൽ തമിഴ്‌നാട് ബീഹാറിനെപ്പോലെ ആകുമായിരുന്നുവെന്നും സ്പീക്കർ അപ്പാവു പറഞ്ഞു. “വളർച്ചയുടെ പ്രധാന കാരണം കത്തോലിക്കാ മിഷ്ണറിമാരാണ്. നിങ്ങളുടെ പ്രവർത്തനമാണ് തമിഴ്നാടിന്റെ അടിത്തറ പാകിയത്”- അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here